തളിപറമ്പിൽ വാഹനപരിശോധനയ്ക്കിടെ എംഡിഎംഎയുമായി യുവാവ് പിടിയിൽ

ബൈക്കിൽ കടത്തവെ എം.ഡി.എം.എയുമായി തളിപ്പറമ്പ്പട്ടുവം സ്വദേശിയായ യുവാവ് അറസ്റ്റില്‍.

 

തളിപ്പറമ്പ്: ബൈക്കിൽ കടത്തവെ എം.ഡി.എം.എയുമായി തളിപ്പറമ്പ്പട്ടുവം സ്വദേശിയായ യുവാവ് അറസ്റ്റില്‍. കുന്നരുവിലെ പുന്നക്കന്‍ വീട്ടില്‍  പി.മുജീബ്‌റഹ്‌മാന്‍(34)നെയാണ് ഞായറാഴ്ച്ച  രാവിലെ 10 മണിക്ക് ചിറവക്കില്‍ വെച്ച് പൊലീസ് പിടികൂടിയത്.1.762 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. മയക്കുമരുന്ന് വിറ്റു കിട്ടിയ 8000 രൂപയും പോലീസ് ഇയാളില്‍ നിന്ന് കണ്ടെടുത്തു. 

റൂറല്‍ ജില്ല പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീമില്‍ നിന്ന് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് തളിപ്പറമ്പ് എസ്.ഐ യു.എച്ച്.അസ്ബര്‍ബാബുവാണ് പട്രോളിംഗ് ഡ്യൂട്ടിക്കിടെ ഇയാളെ പിടികൂടിയത്. എ.എസ്.ഐ ഇബ്രാഹം സീരകത്ത് സീനിയര്‍ സി.പി.ഒ പവിത്രന്‍, ഡ്രൈവര്‍ സി.പി.ഒ രമേഷ് എന്നിവരും പട്രോളിംഗ് ഡ്യൂട്ടിക്കിടെ പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.