എം.ഡി.എം.എ കടത്തവെ കൂട്ടുപുഴയിൽ രണ്ടു യുവാക്കൾ അറസ്റ്റിൽ
ഇരിട്ടി: എം.ഡി.എം.എയും കഞ്ചാവുമായി രണ്ടംഗസംഘം കൂട്ടുപുഴ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ പിടിയിലായി.1.350 ഗ്രാം എം.ഡി.എം.എ കൈവശം വെച്ചതിന് തലശരിക്കടുത്തെ ധര്‍മ്മടത്തെ എം.അഫ്‌സല്‍(36), കഞ്ചാവ് കൈവശം വെച്ചതിന് കുത്തുപറമ്പിനടുത്തെകോട്ടയം കിണവക്കില്‍ എം. മുഹമ്മദ് ഷെറിന് ഫാദ് എന്നിവരെയാണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.എം.മുഹമ്മദ് ഷഫീക്കും സംഘവും ചേര്‍ന്ന് പിടികൂടിയത്.

ഇവരുടെ പേരില്‍ എന്‍.ഡി.പി.എസ് കേസെടുത്തു. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്) അഷ്‌റഫ് മലപ്പട്ടം, പി.പി.യേശുദാസന്‍, പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) വി.പി.ശ്രീകുമാര്‍, ഇ.സുജിത്, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഫെമിന്‍ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.