തലശേരിയിൽ ബസിൽ കടത്തിയ എം.ഡി.എം.എയുമായി ചിറക്കൽ സ്വദേശിയായ യുവാവ് അറസ്റ്റിൽ
തലശേരിയിൽ എം.ഡി.എം.എയുമായി ചിറക്കൽ സ്വദേശിയായ യുവാവിനെ എക്സൈസ് പിടികൂടി. 4.87 ഗ്രാം എം. ഡി എം.എ യുമായാണ് ചിറക്കൽ സ്വദേശി ആകാശ് കുമാറിനെ അറസ്റ്റുചെയ്തത്. ഇന്നലെ രാത്രി ബംഗ്ളൂരിൽ നിന്നും ബസിൽ തലശേരിയിലെത്തിയതായിരുന്നു പ്രതി.
Feb 20, 2025, 12:10 IST
തലശേരി : തലശേരിയിൽ എം.ഡി.എം.എയുമായി ചിറക്കൽ സ്വദേശിയായ യുവാവിനെ എക്സൈസ് പിടികൂടി. 4.87 ഗ്രാം എം. ഡി എം.എ യുമായാണ് ചിറക്കൽ സ്വദേശി ആകാശ് കുമാറിനെ അറസ്റ്റുചെയ്തത്. ഇന്നലെ രാത്രി ബംഗ്ളൂരിൽ നിന്നും ബസിൽ തലശേരിയിലെത്തിയതായിരുന്നു പ്രതി.
രഹസ്യവിവരം ലഭിച്ചതുപ്രകാരം തലശേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ട് സുബിൻ രാജും സംഘവും നടത്തിയ റെയ്ഡിലാണ് മയക്കുമരുന്നു മായി യുവാവിനെ പിടികൂടിയത്. കണ്ണൂർ നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വിൽപ്പന നടത്താനാണ് എം.ഡി.എം.എ എത്തിച്ചതെന്ന് ആകാശ് മൊഴി നൽകിയിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തതിനു ശേഷം എൻ.ഡി.പി. എസ് കേസെടുത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.