കാഞ്ഞങ്ങാട് പൈ വെളിഗെയിൽ കാറിൽ കടത്തിയ എം.ഡി.എം.എയുമായി നാല് യുവാക്കൾ അറസ്റ്റിൽ

മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിൽ വീണ്ടും വൻമയക്കുമരുന്നു വേട്ട. കാറില്‍ കടത്താന്‍ ശ്രമിച്ച 29 ഗ്രാം എംഡിഎംഎയുമായി നാലുപേര്‍ അറസ്റ്റിൽ.

 

കാഞ്ഞങ്ങാട് : മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിൽ വീണ്ടും വൻമയക്കുമരുന്നു വേട്ട. കാറില്‍ കടത്താന്‍ ശ്രമിച്ച 29 ഗ്രാം എംഡിഎംഎയുമായി നാലുപേര്‍ അറസ്റ്റിൽ. മഞ്ചേശ്വരം പൊലിസ് സ്റ്റേഷൻ പരിധിയിലെ സെയ്യിദ് നവാസ് (29), അഹമ്മദ് ഷമ്മാസ് (20), മുഹമ്മദ് ഇസ്ഹാഖ് (22), മുഹമ്മദ് അശറഫ് (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

മഞ്ചേശ്വരം ഇൻസ്പെക്ടർ തോൽസൺ ജോസഫ്, എസ് ഐ രതീഷ് ഗോപി, സീനിയർ സിവിൽ പൊലീസ് ഓഫീസ് ഡ്രൈവർ ഷുക്കൂർ, പ്രശോഭ് എന്നിവർ ചേർന്ന് വ്യാഴാഴ്ച വൈകീട്ട് പൈവളിഗെയിൽ വെച്ചാണ് മയക്കുമരുന്ന് വേട്ട നടത്തിയത്. പ്രതികൾ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.