കണ്ണൂർ നഗരത്തിൽ വൻ എം.ഡി.എം.എ വേട്ട : ദമ്പതികൾ അറസ്റ്റിൽ

കണ്ണൂർ നഗരത്തിൽ വൻ എം.ഡി.എം.എ വേട്ട ദമ്പതികൾ അറസ്റ്റിൽ. തയ്യിൽ സ്വദേശി രാഹുലെന്ന ഷാഹുൽ ഹമീദ് ഭാര്യ കുറ്റ്യാടി സ്വദേശിനി നജ്മ എന്നിവരിൽ
 

 കണ്ണൂർ : കണ്ണൂർ നഗരത്തിൽ വൻ എം.ഡി.എം.എ വേട്ട ദമ്പതികൾ അറസ്റ്റിൽ. തയ്യിൽ സ്വദേശി രാഹുലെന്ന ഷാഹുൽ ഹമീദ് ഭാര്യ കുറ്റ്യാടി സ്വദേശിനി നജ്മ എന്നിവരിൽ നിന്നാണ് 70 ഗ്രാമിൽ അധികം എം.ഡി.എം.എ പിടികൂടിയത്.

 കണ്ണൂർജില്ലാ ആശുപത്രി പരിസരത്ത് കണ്ണൂർ സിറ്റി പൊലിസും പൊലിസ് കമ്മിഷണറുടെ കീഴിലുള്ള ഡാൻസാഫ് ടീമും നടത്തിയ റെയ്ഡിലാണ് എം.ഡി.എം.എ പിടികൂടിയത്. പുതുവത്സരാഘോഷങ്ങളുടെ മുന്നോടിയായി ലഹരി വിൽപന തടയുന്നതിനാണ്  റെയ്ഡ് നടത്തിയത്.