തലശ്ശേരിയിൽ എംഡിഎംഎയും ഹാഷിഷ് ഓയിലുമായി  യുവാവ് അറസ്റ്റിൽ

തലശേരി നഗരത്തിലെ തിരുവങ്ങാട്  ഭാഗത്ത് വെച്ച്  നടത്തിയ തലശേരി ടൗൺ പോലീസ് നടത്തിയ പരിശോധനയിൽ മാരക ലഹരി വസ്തുക്കളായ എംഡിഎംഎയും ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ. കണ്ണൂർ സ്വദേശിയായ തേജസ് പ്രവീൺ (22) ആണ് അറസ്റ്റിലായത്

 

തലശേരി: തലശേരി നഗരത്തിലെ തിരുവങ്ങാട്  ഭാഗത്ത് വെച്ച്  നടത്തിയ തലശേരി ടൗൺ പോലീസ് നടത്തിയ പരിശോധനയിൽ മാരക ലഹരി വസ്തുക്കളായ എംഡിഎംഎയും ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ. കണ്ണൂർ സ്വദേശിയായ തേജസ് പ്രവീൺ (22) ആണ് അറസ്റ്റിലായത്. രാത്രികാല പട്രോളിംഗിനിടയിൽ പത്ത് മണിയോടെ സംശയകരമായ സാഹചര്യത്തിൽ കണ്ട പ്രതിയെ പരിശോധിക്കുകയായിരുന്നു. ഇയാളുടെ പക്കൽ നിന്നും  2.43 ഗ്രാം എംഡിഎംഎയും 3.84 ഗ്രാം ഹാഷിഷ് ഓയിലുമാണ് കണ്ടെടുത്തത്. 

തലശ്ശേരി പോലീസ് സ്റ്റേഷൻ എസ്.ഐ നീതു തച്ചഞ്ചേരിയുടെ നേതൃത്വത്തിൽ എസ്‌സിപിഒമാരായ ലിംനേഷ്, പ്രവീഷ്, സിപിഒ കെ പി സിജിൽ എന്നിവരും ഉൾപ്പെട്ട പോലീസ് സംഘമാണ് പ്രതിയെ പിടികൂടി നിയമനടപടികൾ സ്വീകരിച്ചത്.