തളിപ്പറമ്പ് നിയോജകമണ്ഡലത്തിൽ എം  വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ യുടെ വികസന പ്രവർത്തനങ്ങൾ വട്ടപ്പൂജ്യംമെന്ന് മയ്യിൽ പഞ്ചായത്ത് യുഡിഎഫ് നേതാക്കൾ

മയ്യിൽ പഞ്ചായത്തിലെ  അടിസ്ഥാന സൗകര്യ വികസനങ്ങൾ, റോഡുകൾ, പാലങ്ങൾ തുടങ്ങിയവ സാധ്യമാക്കിയിട്ടുണ്ടെങ്കിൽ അത് യുഡിഎഫ് ഭരണകാലത്ത് ആണെന്നും എൽഡിഎഫ് എംഎൽഎ മുൻകൈയെടുത്ത് സാധ്യമാക്കിയ ഒരു വികസന പ്രവർത്തനത്തിൻ്റെ പേര് എങ്കിലും എംഎൽഎ വ്യക്തമാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. 

 

മയ്യിൽ : തളിപ്പറമ്പ് നിയോജകമണ്ഡലത്തിൽ എം  വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ യുടെ വികസന പ്രവർത്തനങ്ങൾ വട്ടപ്പൂജ്യമാണെന്നും പറശ്ശിനി പാലത്തിനപ്പുറം  പൂർണ്ണ അവഗണനയാണെന്നും  മയ്യിൽ പഞ്ചായത്ത് യുഡിഎഫ് നേതാക്കൾ തളിപ്പറമ്പിൽ വാർത്ത സമ്മേളനത്തിൽ ആരോപിച്ചു .മയ്യിൽ പഞ്ചായത്തിലെ  അടിസ്ഥാന സൗകര്യ വികസനങ്ങൾ, റോഡുകൾ, പാലങ്ങൾ തുടങ്ങിയവ സാധ്യമാക്കിയിട്ടുണ്ടെങ്കിൽ അത് യുഡിഎഫ് ഭരണകാലത്ത് ആണെന്നും എൽഡിഎഫ് എംഎൽഎ മുൻകൈയെടുത്ത് സാധ്യമാക്കിയ ഒരു വികസന പ്രവർത്തനത്തിൻ്റെ പേര് എങ്കിലും എംഎൽഎ വ്യക്തമാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. 

'പ്രധാനപ്പെട്ട റോഡുകൾ മുഴുവൻ എംപി ഫണ്ടിൽ നിന്ന് നിർമ്മിക്കപ്പെട്ടിട്ടുള്ളതാണ്.
നണിശ്ശേരി പാലം കാസർകോട് ഭാഗത്ത് നിന്നുള്ള എയർപോർട്ട് റോഡ് ആയി പരിഗണിച്ച് യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് നിർമ്മിച്ചു എങ്കിലും അതിൻ്റെ അപ്രോച്ച് റോഡ് നിർമ്മിക്കാതെ 10 വർഷം പാഴായി. മുല്ലക്കൊടി മയ്യിൽ ചാലോട് നിവാസികൾ ഇവിടെ 10 വർഷക്കാലമായി റോഡിൽ അറ്റകുറ്റപ്പണികൾ എടുക്കാത്ത കാരണം  ദുരിതത്തിലാണ്. ഇലക്ഷൻ പ്രഖ്യാപിക്കുന്നതിന്റെ പത്ത് ദിവസം മുന്നേ മുഖ്യമന്ത്രിയെ കൊണ്ട് പ്രവർത്തി ഉദ്ഘാടനം നടത്തിച്ചെങ്കിലും റോഡിന്റെ ഇരുവശങ്ങളിലും ഭൂമി ഏറ്റെടുത്തവർക്ക് നഷ്ടപരിഹാരം പോലും നൽകാതെ   എംഎൽഎ ജനങ്ങളുടെ മുന്നിൽ തരം താഴുകയായിരുന്നുവെന്നും  മയ്യിൽ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു 

മയ്യിൽ പഞ്ചായത്തിൽ ഒരേ വ്യക്തിയുടെ കെട്ടിട നികുതി കുടിശ്ശികയിൽ 27 മുറികൾക്ക് അർദ്ധ വാർഷിക നികുതി കണക്കാക്കി 54 കേസ് ഫയൽ ചെയ്ത് ദശലക്ഷകണക്കിന് രൂപ വക്കീൽ ഫീസ് ഇനത്തിൽ തട്ടിയെടുക്കനുള്ള മയ്യിൽ പഞ്ചായത്ത് സിപിഎം നേതാക്കളുടെയും വക്കീലിന്റെയും ശ്രമം  കേസ്  ഹൈക്കോടതി റദ്ദാക്കിയതോടെ പരാജയപ്പെട്ടുവെന്നും കമ്മിറ്റി ഭാരവാഹികൾ  ആരോപിച്ചു. തളിപ്പറമ്പിൽ നടന്ന വാർത്ത സമ്മേളനത്തിൽ പി പി സിദ്ധിഖ്, കെ പി അബ്ദുൽ റഹ്മാൻ തുടങ്ങിയവർ പങ്കെടുത്തു