മേയർ പ്രഖ്യാപിച്ച സർപ്രൈസ് വെളിപ്പെടുത്തി മുഖ്യമന്ത്രി ; കണ്ണൂർ ദസറ പ്രോഗ്രാം റിലീസ് മുഖ്യമന്ത്രി വി.ഡി നിർവ്വഹിച്ചു

കണ്ണൂർ കോർപ്പറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറ 2026 ൻറെ പരിപാടികളുടെ റിലീസ് മേയർ പി ഇന്ദിരയുടെ അധ്യക്ഷതയിൽ മുഖ്യമന്ത്രി വി ഡി സതീശൻ നിർവ്വഹിച്ചു.

ദസറയുടെ പത്ത് ദിവസത്തെ പരിപാടികളുടെ സമാപനത്തോടനുബന്ധിച്ച് മാനത്ത് ഡ്രോണുകൾ വിസ്മയം തീർക്കുന്ന മെഗാഡ്രോൺ ഷോയുടെ പ്രഖ്യാപനം മുഖ്യമന്ത്രി നടത്തി. കണ്ണൂർ ദസറ ഒക്ടോബർ 12 മുതൽ 21 വരെ കണ്ണൂർ കലക്ട്രേറ്റ് മൈതാനിയിൽ വെച്ച് നടക്കും. ഒന്നാം ദിനമായ ഒക്ടോബർ 12 ന് പ്രശസ്ത ഗായകൻ കെ എസ് ഹരിശങ്കർ നയിക്കുന്ന സംഗീത പരിപാടിയോടെ തുടക്കമാകും. 

 കണ്ണൂർ : കണ്ണൂർ കോർപ്പറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറ 2026 ൻറെ പരിപാടികളുടെ റിലീസ് മേയർ പി ഇന്ദിരയുടെ അധ്യക്ഷതയിൽ മുഖ്യമന്ത്രി വി ഡി സതീശൻ നിർവ്വഹിച്ചു. ഇത്തവണത്തെ കണ്ണൂർ ദസറയിൽ ഒരു സർപ്രൈസ് ഉണ്ടാകുമെന്ന് നേരത്തെ മേയർ പ്രഖ്യാപിച്ചിരുന്നതിനാൽ സർപ്രൈസ് എന്താകുമെന്ന ആകാംഷയിലായിരുന്നു കണ്ണൂരിലെ കലാസ്വാദകർ. 

ദസറയുടെ പത്ത് ദിവസത്തെ പരിപാടികളുടെ സമാപനത്തോടനുബന്ധിച്ച് മാനത്ത് ഡ്രോണുകൾ വിസ്മയം തീർക്കുന്ന മെഗാഡ്രോൺ ഷോയുടെ പ്രഖ്യാപനം മുഖ്യമന്ത്രി നടത്തി. കണ്ണൂർ ദസറ ഒക്ടോബർ 12 മുതൽ 21 വരെ കണ്ണൂർ കലക്ട്രേറ്റ് മൈതാനിയിൽ വെച്ച് നടക്കും. ഒന്നാം ദിനമായ ഒക്ടോബർ 12 ന് പ്രശസ്ത ഗായകൻ കെ എസ് ഹരിശങ്കർ നയിക്കുന്ന സംഗീത പരിപാടിയോടെ തുടക്കമാകും. 

രണ്ടാ ദിനം ഫെജോ ലൈവ് റാപ് ഷോ, മൂന്നാം ദിനം തൃസന്ധ്യ മ്യൂസിക് ഫ്യൂഷൻ ബാൻഡിൻറെ സംഗീത പരിപാടി, നാലാം ദിനം ഗസൽ നിശയുമായി ബിൻസിയും ഇമാമും നയിക്കുന്ന  സോംഗ് ഓഫ് സോൾ ആൻഡ് സോയിൽ, അഞ്ചാം ദിനമായ ഒക്ടോബർ 16 ന് പ്രശസ്ത സിനിമാതാരം നവ്യാനായർ നയിക്കുന്ന നൃത്തപരിപാടി,  ആറാം ദിനം മസാല കോഫി മ്യൂസിക് ബാൻഡിൻറെ സംഗീത പരിപാടി, ഏഴാം ദിനം വില്ലിംഗ്ടൺ ഐലൻഡ് മ്യൂസിക് ബാൻഡ് അവതരിപ്പിക്കുന്ന സംഗിതപരിപാടി, എട്ടാം ദിനം ആസിഫ് കാപ്പാട് അവതരിപ്പിക്കുന്ന ഇശൽ നൈറ്റ്, ഒമ്പതാം ദിനം ഗംഗാ ശശിധരൻറെ വയലിൻ ഫ്യൂഷൻ & അഥീന ഫോക് മെഗാ ഷോ, അവസാന ദിനമായ ഒക്ടോബർ 21 ന് ത്രയംബകം ഭജൻസ് അവതരിപ്പിക്കുന്ന സംഗീത പരിപാടിയും കണ്ണൂർ കോർപ്പറേഷൻ ഒരുക്കുന്ന മെഗാ ഡ്രോൺ ഷോയും അരങ്ങേറും. 

ചടങ്ങിൽ ഡെപ്യൂട്ടി മേയർ കെ പി താഹിർ, സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻമാരായ ലിഷ ദീപക്, റിഷാം താണ, റിജിൽ മാക്കുറ്റി, ഷമീമ ടീച്ചർ, മുഹമ്മദി വി കെ, സോന ജയറാം, കോർഡിനേറ്റർ രാജൻ മാസ്റ്റർ, കൗൺസിലർമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.