കണ്ണൂർ - മയ്യിൽ റൂട്ടിൽ രണ്ടാം ദിനവും പണിമുടക്ക് ; യാത്രക്കാർ വലഞ്ഞു

പുതിയ തെരു-കാട്ടാമ്പള്ളി മയ്യിൽ റൂട്ടിൽ രണ്ടാം ദിനവും ബസ് ജീവനക്കാർ പണിമുടക്കിയതു കാരണം യാത്രക്കാർ പെരുവഴിയിലായി. ഈ റൂട്ടിൽ സഞ്ചരിക്കുന്ന വിദ്യാർത്ഥികൾ ഉൾപെടെയുള്ളവർക്കാണ്  മറ്റു വാഹനങ്ങളെ ആശ്രയിക്കേണ്ടി വന്നത്

 

വളപട്ടണം : പുതിയ തെരു-കാട്ടാമ്പള്ളി മയ്യിൽ റൂട്ടിൽ രണ്ടാം ദിനവും ബസ് ജീവനക്കാർ പണിമുടക്കിയതു കാരണം യാത്രക്കാർ പെരുവഴിയിലായി. ഈ റൂട്ടിൽ സഞ്ചരിക്കുന്ന വിദ്യാർത്ഥികൾ ഉൾപെടെയുള്ളവർക്കാണ്  മറ്റു വാഹനങ്ങളെ ആശ്രയിക്കേണ്ടി വന്നത്. സമരം അടിയന്തിരമായി ഒത്തുതീർക്കണമെന്ന ആവശ്യവുമായി വിവിധ സംഘടനകൾ രംഗത്തുവന്നിട്ടുണ്ട്. കേസിലെ പ്രതിയെ അറസ്റ്റു ചെയ്തിട്ടുണ്ടെങ്കിലും നടപടി തൃപ്തികരമല്ലെന്നാണ് ബസ് ജീവനക്കാരുടെ നിലപാട്.

ബസിൽ കയറി ജീവനക്കാരെയും യാത്രക്കാരെയും മർദ്ദിച്ച കേസിലെ പ്രതിക്കെതിരെ പൊലിസ് വധശ്രമത്തിന് കേസെടുത്തു അറസ്റ്റു ചെയ്തിരുന്നുപ്രതിയെ കണ്ണൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്. കരിങ്കൽക്കുഴി സ്വദേശി നിസാറിനെയാണ് പൊലിസ് അറസ്റ്റു ചെയ്തത്. ഞായറാഴ്ച്ച രാത്രി എട്ടുമണിക്കാണ് കേസിനാസ്പദമായ സംഭവം. 

അക്രമത്തിൽ ബസ് ഡ്രൈവറായ കുറ്റ്യാട്ടൂർ കാര പറമ്പിലെ പി. രാജേഷിനും ബസ് യാത്രക്കാരനായ മയ്യിൽ കണ്ടക്കൈ സ്വദേശിയും മലയാള മനോരമ മാർക്കറ്റിങ് സ്റ്റാഫുമായ പി. രാധാകൃഷ്ണനും പരുക്കേറ്റിരുന്നു. തുണിയിൽ കരിങ്കല്ല് കെട്ടി ബസിൽ കയറിയാണ് നിസാർ അടിച്ചു പരിക്കേൽപ്പിച്ചത്. തലയിൽ മാരകമായി മുറിവേറ്റ രാധാകൃഷ്ണൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ തലയിൽ ആറു തുന്നലുകളുണ്ട്.

 ഞായറാഴ്ച്ചവൈകിട്ട് ഐശ്വര്യ ബസ് കണ്ണുരിൽ നിന്നും മയ്യിലിലേക്ക് പോകുന്നതിനിടെ കമ്പിലിൽ വെച്ചാണ് അക്രമം നടന്നത് ബസ് ഓടവെ നസീർ കരിങ്കൽ കുഴിയിൽ വെച്ച് നസീർ സ്കൂട്ടറിൽ ഫോൺ ചെയ്തു ബസിന് മുൻപിലുടെ അരികു നൽകാതെ യാത്ര ചെയ്തതാണ് പ്രശ്നത്തിന് തുടക്കമിട്ടത്. ഇതേ തുടർന്ന് ബസ് ഡ്രൈവർ രാജേഷുമായി വാക് തർക്കമുണ്ടായി. ഇതിനിടെ രാധാകൃഷ്ണനും ഇടപെട്ടതായി പറയുന്നു. ഈ വൈരാഗ്യത്തെ തുടർന്നാണ് രാധാകൃഷ്ണനെയും പ്രതി അക്രമിച്ചത്.