മൗലാന അബ്‌ദുൾ കലാം ആസാദിനെ അനുസ്‌മരിച്ചു

സ്വാതന്ത്ര്യ സമര നായകനും ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷനും ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായിരുന്ന മൗലാനാ അബ്ദുൾ കലാം ആസാദിൻ്റെ 138 -ാം ജന്മദിന സമ്മേളനം  മഹാത്മ സേവാഗ്രാമിൻ്റെ ആഭിമുഖ്യത്തിൽ നടത്തി.

 

കണ്ണപുരം : സ്വാതന്ത്ര്യ സമര നായകനും ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷനും ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായിരുന്ന മൗലാനാ അബ്ദുൾ കലാം ആസാദിൻ്റെ 138 -ാം ജന്മദിന സമ്മേളനം  മഹാത്മ സേവാഗ്രാമിൻ്റെ ആഭിമുഖ്യത്തിൽ നടത്തി. ഡിസിസി ജനറൽ സെക്രട്ടറി കാപ്പാടൻ ശശിധരൻ ഉദ്ഘാടനം ചെയ്തു. 

സേവാഗ്രാം ഓഫീസിൽ കൺവീനർ രാജേഷ് പാലങ്ങാട്ട് അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് എ.വി. സിദ്ധിഖ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ്  വൈസ് പ്രസിഡൻ്റ് എം നാരായണൻ, ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ സി.ടി. അമീറലി, സതീഷ് കടാങ്കോട്ട്; സന്തോഷ് വള്ളുവൻകടവ്, കെ. രവീന്ദ്രൻ, പി.രാഘവൻ, കെ. ജനാർദ്ദനൻ,തദ്ദേവൂസ് മുതുകുട , കെ.രാജൻ എന്നിവർ പ്രസംഗിച്ചു