മട്ടന്നൂരിലെ ടാക്സി ഡ്രൈവർ എൻ.വി ശ്രീനിവാസൻ നിര്യാതനായി
Nov 15, 2025, 16:41 IST
മട്ടന്നൂർ : മട്ടന്നൂർ -ശിവപുരം റോഡിൽ ശ്രീ ശങ്കര വിദ്യപീഠം സ്കൂളന് സമീപം 'ശ്രീനിവാസി'ൽ എൻ.വി.ശ്രീനിവാസൻ (62) നിര്യാതനായി. മട്ടന്നൂർ ടൗണിലെ ടാക്സി ഡ്രൈവറായിരുന്നു.
എൻ.വി കല്യാണി അമ്മയുടെയും പി.വി കുട്ട്യപ്പ നമ്പ്യാരുടെയും മകനാണ്. ഭാര്യ: ചന്ദിക. മക്കൾ: മാളവിക, ശ്രീലക്ഷ്മി. സഹോദരങ്ങൾ: ഓമന, രാമചന്ദ്രൻ, വത്സൻ, രാജൻ, വനജ, ശേഖരൻ, പരേതനായ ദേവദാസ്.
ഭൗതിക ശരീരം നാളെ (നവംബർ 16, ഞായറാഴ്ച) രാവിലെ 8:30ന് വീട്ടിൽ എത്തിക്കും. രാവിലെ 11 മണി വരെ പൊതുദർശനത്തിന് ശേഷം തറവാട്ട് ശ്മശാനത്തിൽ സംസ്കാരം നടത്തും.