അവസാന നിമിഷം ട്വിസ്റ്റ്:കണ്ണൂരിൽ ടി. ഒ മോഹനൻ തന്നെ കോൺഗ്രസ് സ്ഥാനാർത്ഥി : മട്ടന്നൂരിൽ ചന്ദ്രൻ തില്ലങ്കേരിയിറങ്ങും

കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ അഡ്വ. ടി. ഒ മോഹനൻ തന്നെ കോൺഗ്രസ് സ്ഥാനാർത്ഥിയാകും ഹൈക്കമാൻഡ് പുറത്തുവിട്ട അവസാന ഘട്ടത്തിലെ 40 പേരുടെ പട്ടികയിലാണ് ഏറെ അനിശ്ചിതത്വത്തിനൊടുവിൽ ടി. ഒ മോഹനൻ ഇടം നേടിയത്. മുൻ കണ്ണൂർ കോർപറേഷൻ മേയറായ ടി.ഒമോഹനന് നിയമസഭയിലേക്കുള്ളആദ്യ മത്സരമാണിത്
 

കണ്ണൂർ : കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ അഡ്വ. ടി. ഒ മോഹനൻ തന്നെ കോൺഗ്രസ് സ്ഥാനാർത്ഥിയാകും ഹൈക്കമാൻഡ് പുറത്തുവിട്ട അവസാന ഘട്ടത്തിലെ 40 പേരുടെ പട്ടികയിലാണ് ഏറെ അനിശ്ചിതത്വത്തിനൊടുവിൽ ടി. ഒ മോഹനൻ ഇടം നേടിയത്. മുൻ കണ്ണൂർ കോർപറേഷൻ മേയറായ ടി.ഒമോഹനന് നിയമസഭയിലേക്കുള്ളആദ്യ മത്സരമാണിത്. കണ്ണൂർ ബാറിലെ അഭിഭാഷകനും കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗവുമാണ് ടി.ഒമോഹനൻ. മട്ടന്നൂരിൽ ചന്ദ്രൻ തില്ലങ്കേരിയാണ് കോൺഗ്രസ് സ്ഥാനാർത്ഥി 'ആർ.എസ്.പിയിൽ നിന്നാണ് മട്ടന്നൂർ മണ്ഡലം കോൺഗ്രസ് ഏറ്റെടുത്തത്. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരിൽ ഒരാളും മുതിർന്ന നേതാവുമാണ് ചന്ദ്രൻ തില്ലങ്കേരി. 

കല്യാശേരിയിൽ രാജീവൻ കപ്പച്ചേരിയാണ് കോൺഗ്രസ് സ്ഥാനാർത്ഥി 'ഹൈക്കമാൻഡ് നിർദ്ദേശത്തെ തുടർന്ന് കെ. സുധാകരൻ എം.പി സ്ഥാനാർത്ഥിത്വത്തിൽ നിന്നും പിൻവാങ്ങിയതോടെയാണ് ടി.ഒമോഹനന് വഴിയൊരുങ്ങിയത്. തോട്ട കെ.എസ്.യു വിലുടെ രാഷ്ട്രീയ ജീവിതം തുടങ്ങിയ ടി. ഒ മോഹനൻ യൂത്ത് കോൺഗ്രസിലൂടെ സജീവ രാഷ്ട്രീയക്കാരനായി മാറി. കണ്ണൂർ ജവഹർ ലൈബ്രറിയുടെ ഭാരവാഹിയും സാമൂഹ്യ സാംസ്കാരിക പ്രവർത്തനങ്ങളുടെ മുഖ്യ സംഘാടകരിൽ ഒരാളുമാണ്. മൃഗസ്നേഹിയായ ടി. ഒ മോഹനൻ്റെ നേതൃത്വത്തിൽ തെരുവ് നായ്ക്കളുടെ പരിപാലന കേന്ദ്രവും പ്ളാസ്റ്റിക്ക്  മാലിന്യ ശേഖരണവും നടന്നു വരുന്നുണ്ട്. ഏച്ചൂർ മാച്ചേരി സ്വദേശിയാണ് മോഹനൻ. നേരത്തെ കെ.സുധാകരൻ്റെ അതീവ വിശ്വസ്തരിൽ ഒരാളായിരുന്നു. പിന്നീട് കെ.സി വേണുഗോപാൽ പക്ഷത്തേക്ക് മാറുകയായിരുന്നു. കെ.സി വേണുഗോപാൽ, മാർട്ടിൻ ജോർജ്, തുടങ്ങിയവരുടെ സമകാലിനനായി യൂത്ത് കോൺഗ്രസിൽ പ്രവർത്തിട്ടുണ്ട്. കോൺഗ്രസിലെ മികച്ച സംഘാടകനായ ഇദ്ദേഹത്തിന് കക്ഷി രാഷ്ട്രീയത്തിനതീതമായി സൗഹൃദങ്ങളുണ്ട്. നേരത്തെ കണ്ണൂർ കോർപറേഷൻ മേയറായിരിക്കെ ഒട്ടേറെ വിവാദങ്ങളും തേടി വന്നു. 

ചേലോറ ട്രഞ്ചി ങ് ഗ്രൗണ്ട് മാലിന്യനീക്കവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നൽകിയ പരാതിയിൽ വിജിലൻസ് അന്വേഷണം നടന്നു വരികയാണ്. രണ്ടുതവണ യു.ഡി.എഫ് സ്വാധീനമണ്ഡലമായ കണ്ണൂരിൽ നിന്നും ജയിച്ച മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയെ വീഴ്ത്തുകയെന്ന രാഷ്ട്രീയ ദൗത്യമാണ് പാർട്ടി മോഹനനെ ഏൽപ്പിച്ചിരിക്കുന്നത്. കണക്കിൽ മേധാവിത്വമുണ്ടെങ്കിലും പ്രയോഗികമായി കടന്ന പള്ളിയ്ക്ക് മുൻപിൽ പടിക്കൽ കലമുടക്കുന്ന ചരിത്രം കോൺഗ്രസിനുണ്ട്. ഇതു ആവർത്തിക്കാതിരിക്കാൻ വിയർപ്പ് ഏറെ ഒഴുക്കേണ്ടി വരും എൽ.ഡി.എഫിന് 'കോൺഗ്രസിലെ ഗ്രുപ്പുകളിയാണ് കടന്ന പള്ളിക്ക് ഏറെ ഗുണം ചെയ്യുന്നത്. കൂടാതെ എതിരാളികളുടെ കേന്ദ്രങ്ങളിൽ നിന്നും വോട്ടു ശേഖരിക്കുന്ന കടന്ന പള്ളി മാജിക്കും ജനകീയതയും ചേരുമ്പോൾ എളുപമാവില്ലടി.ഒ.മോഹനന് കന്നി വിജയം.