ഇരട്ട മരണത്തിൽ നടുങ്ങി മട്ടന്നൂർ: മകൻ അമ്മയെ വെട്ടിക്കൊന്ന് ആത്മഹത്യ ചെയ്തിരിക്കാമെന്ന് പൊലിസ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്

ഇരട്ട മരണത്തിൽ നടുങ്ങി മട്ടന്നൂർ നഗരം. അമ്മയെ വെട്ടിക്കൊലപ്പെടുത്തി മകൻ ജീവനൊടുക്കി വാർ ത്തയാണ് വിമാന താവള നഗരത്തെ നടുക്കിയത്.മട്ടന്നൂർ മഹാദേവ ക്ഷേത്രത്തിന് പുറക് വശത്തെ ലയൺസ് ക്ലബ് റോഡിലെ നന്ദനം വീട്ടിൽ റിട്ട. അധ്യാപികയായ ജ്യോതി (57) യാണ് കൊല്ലപ്പെട്ടത്. മകൻ നവിൻ കൃഷ്‌ണ (22) ഇവരെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കുകയായിരുന്നുവെന്നാണ് പൊലിസിൻ്റെ പ്രാഥമിക നിഗമനം.

 

മട്ടന്നൂർ: ഇരട്ട മരണത്തിൽ നടുങ്ങി മട്ടന്നൂർ നഗരം. അമ്മയെ വെട്ടിക്കൊലപ്പെടുത്തി മകൻ ജീവനൊടുക്കി വാർ ത്തയാണ് വിമാന താവള നഗരത്തെ നടുക്കിയത്.മട്ടന്നൂർ മഹാദേവ ക്ഷേത്രത്തിന് പുറക് വശത്തെ ലയൺസ് ക്ലബ് റോഡിലെ നന്ദനം വീട്ടിൽ റിട്ട. അധ്യാപികയായ ജ്യോതി (57) യാണ് കൊല്ലപ്പെട്ടത്. മകൻ നവിൻ കൃഷ്‌ണ (22) ഇവരെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കുകയായിരുന്നുവെന്നാണ് പൊലിസിൻ്റെ പ്രാഥമിക നിഗമനം.

റിട്ട. കെ.എസ്. ഇ.ബി ജീവനക്കാരൻ ജയകൃഷ്‌ണൻ്റെ ഭാര്യയാണ് കൊല്ലപ്പെട്ട ജ്യോതി. ജയകൃഷ്‌ണൻ രാവിലെ അമ്പലത്തിൽ പോയിരുന്നു. ഈ സമയത്താണ് സംഭവം.
പത്ത് മണിയോടെ തിരിച്ചെത്തിയപ്പോൾ ഇരുവരും വെട്ടേറ്റ് ചോരയിൽ കുളിച്ചുകിടക്കുന്നതാണ് ജയകൃഷ്‌ണൻ കണ്ടത്. വീട്ടിന്റെ മുകൾനിലയിലാണ് മൃതദേഹങ്ങൾ ഉണ്ടായിരുന്നത്. ജയകൃഷ്‌ണൻ്റെ കരച്ചിൽ കേട്ട് ഓടിയെത്തിയ അയൽവാസികളാണ് മട്ടന്നൂർ പൊലി സെത്തിയത്. പൊലിസ് ഇരുവരെയും തലശേരിയിലെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കാവുമ്പടിസി.എച്ച്. മുഹമ്മദ്കോയ സ്മാരക സ്‌കൂളിലെ റിട്ട. പ്രധാനനധ്യാപികയാണ്ജ്യോതി. കഴിഞ്ഞ മാർച്ചിലാണ് ഇവർ വിരമിച്ചത്. പി എസ് സി പരീക്ഷ എഴുതുന്നതിന് വേണ്ടി സ്വകാര്യ സ്ഥാപനത്തിൽ കോച്ചിങ്ങിന് പോവാറുണ്ട് നവീൻ . കഴിഞ്ഞ ഒരാഴ്ച്ച മുൻപെ ഡിപ്രഷന് ഇയാൾ ചികിത്സ തേടിയിരുന്നതായി ബന്ധുക്കൾ മൊഴി നൽകിയിട്ടുണ്ട്. മൊബൈൽ ഫോൺ അമിതമായി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട
വാക് തർക്കത്തിനിടെ മകൻ അമ്മയെ മാരകമായി വെട്ടിപരിക്കേൽപ്പിച്ച് കൊലപ്പെടുത്തുകയും സ്വയം മരിക്കുകയും ചെയ്തു വെന്നാണ് പൊലിസിൻ്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്.

പൊലീസും നാട്ടുകാരും ചേർന്ന് ഇരുവരെയും തലശ്ശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തലശേരി ജനറൽ ആശുപത്രിയിലാണുള്ളത് പോസ്റ്റുമോർട്ടം നടപടികൾക്കു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. കണ്ണുർ എ.സി.പി. എം.പി. ആസാദിൻ്റെ നേതൃത്യത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഫോറൻസിക് വിഭാഗവും തെളിവെടുത്തു നവീൻ കൃഷ്‌ണയുടെ കഴുത്തിലും നെഞ്ചിലുമാണ് വെട്ടേറ്റ പാടുകൾ. ചോരയിൽ ജ്യോതിയുടെ മുഖം പോലും തിരിച്ചറിയാനാവാത്ത രീതിയിലാണ് മൃതദേഹം ഉണ്ടായിരുന്നത്. സംഭവത്തിൽ മട്ടന്നൂർ പൊലിസ് കേസെടുത്തു അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട് അയൽവാസികളിൽ നിന്നും ബന്ധുക്കളിൽ നിന്നും പൊലിസ് മൊഴിയെടുത്തു. കണ്ണൂർ സിറ്റി പൊലിസ് കമ്മീഷണർ വിജയ് ഭാരത് റെഡ്ഡിയടക്കമുള്ള ഉന്നത പൊലിസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണം നടത്തി.