മട്ടന്നൂരിൽ പൊലിസിനെ കൈയ്യേറ്റം ചെയ്ത 40 പേർക്കെതിരെ കേസെടുത്തു

പൊലിസിൻ്റെ ഔദ്യോഗിക കൃത്യ നിർഹണം തടസപ്പെടുത്തുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്തുവെന്ന പരാതിൽ 40 പേർക്കെതിരെ മട്ടന്നൂർ പൊലിസ് കേസെടുത്തു.

 

മട്ടന്നൂർ : പൊലിസിൻ്റെ ഔദ്യോഗിക കൃത്യ നിർഹണം തടസപ്പെടുത്തുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്തുവെന്ന പരാതിൽ 40 പേർക്കെതിരെ മട്ടന്നൂർ പൊലിസ് കേസെടുത്തു. ഗ്രേഡ് എസ് ഐ എം. അനിലിൻ്റെ പരാതിയിൽ സി.പി.എം പ്രവർത്തകരായ ശരത്ത്,റെജിൽ തുടങ്ങി മറ്റു കണ്ടാലറിയാവുന്ന 40 പേർക്കെതിരെയാണ് കേസ്.

ഇന്നലെ വൈകിട്ട് മട്ടന്നൂർ പോളിടെക്നിക്ക് തെരഞ്ഞെടുപ്പുമായി ബന്ധപെട്ട് ഡ്യൂട്ടിക്കെത്തിയ ഗ്രേഡ് എസ്ഐയെ അസഭ്യം പറയുകയും കൈയ്യേറ്റം ചെയ്തുവെന്നാണ് കേസ് എന്നാൽ പൊലിസ് അക്രമിച്ചുവെന്നു ആരോപിച്ചു ദേശാഭിമാനി മട്ടന്നൂർ ലേഖകനായ ശരത്തും സി.പി.എം പ്രവർത്തകനായ റെജിലും ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്