മട്ടന്നൂർ പാലയോട് കാർ നിയന്ത്രണം വിട്ട് താഴ്ച്ചയിലേക്ക് മറിഞ്ഞു : അഞ്ച് യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

അഞ്ചരക്കണ്ടി - മട്ടന്നൂർ വിമാന താവള റോഡിലെ പാലയോട് അഞ്ചാം മൈലിൽ കാർ നിയന്ത്രണം വിട്ടു റോഡരികിലെ താഴ്ച്ചയിലേക്ക് തലകീഴായി മറിഞ്ഞു.

 

മട്ടന്നൂർ: അഞ്ചരക്കണ്ടി - മട്ടന്നൂർ വിമാന താവള റോഡിലെ പാലയോട് അഞ്ചാം മൈലിൽ കാർ നിയന്ത്രണം വിട്ടു റോഡരികിലെ താഴ്ച്ചയിലേക്ക് തലകീഴായി മറിഞ്ഞു. തിങ്കളാഴ്ച്ച രാവിലെ പത്തരയോടെയാണ് അപകടം. കർണാടക രജിസ്‌ട്രേഷൻ കാറാണ് അപകടത്തിൽപെട്ടത്.

 കണ്ണൂരിൽ നിന്നും മട്ടന്നൂരിലേക്ക് പോവുകയായിരുന്ന കാറിൽ അഞ്ച് പേരുണ്ടായിരുന്നു ഇവർ അത്ഭുതകരമായി രക്ഷപെട്ടു. മട്ടന്നൂർ പൊലിസ് സ്ഥലത്തെത്തി ക്രെയിൻ ഉപയോഗിച്ചാണ് കാർ താഴ്ച്ചയിൽ നിന്നും പുറത്തെടുത്തത്. അമിത വേഗതയിൽ നിയന്ത്രണം വിട്ടതാ ണെന്നാണ് പൊലിസ് നിഗമനം.