മട്ടന്നൂരിൽ വീടു കുത്തിത്തുറന്ന് 10 പവൻ സ്വർണവും പണവും കവർന്നു
മട്ടന്നൂരിൽ വീടു കുത്തി തുറന്നു പത്ത് പവനോളം ആഭരണങ്ങളും പതിനായിരം രൂപയും കവർന്നു. എടയന്നൂർ തെരൂരിലെ പൗർണ്ണമിയിൽ ടി. നാരായണൻ്റെ (76) വീട്ടിലാണ് കവർച്ച. ഈ മാസം 22 ന് പരാതിക്കാരൻ വീടു പൂട്ടി നാട്ടിൽ നിന്നും പോയതായിരുന്നു
Updated: Dec 29, 2025, 14:02 IST
കണ്ണൂർ : മട്ടന്നൂരിൽ വീടു കുത്തി തുറന്നു പത്ത് പവനോളം ആഭരണങ്ങളും പതിനായിരം രൂപയും കവർന്നു. എടയന്നൂർ തെരൂരിലെ പൗർണ്ണമിയിൽ ടി. നാരായണൻ്റെ (76) വീട്ടിലാണ് കവർച്ച. ഈ മാസം 22 ന് പരാതിക്കാരൻ വീടു പൂട്ടി നാട്ടിൽ നിന്നും പോയതായിരുന്നു. ഇന്നലെ രാത്രി 7 മണിയോടെ നാട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വീടിൻ്റെ മുൻവശത്തെ വാതിലും അടുക്കള ഭാഗത്തെ വാതിലും കിടപ്പുമുറിയിലെ വാതിലും കുത്തി തുറന്ന നിലയിൽ കണ്ടത്.
കിടപ്പുമുറി പരിശോധിച്ചപ്പോഴാണ് അലമാരയിലെ തുണിസഞ്ചിയിൽ സൂക്ഷിച്ചതായ 10 പവൻ്റെ ആഭരണങ്ങളും അലമാരയിലുണ്ടായിരുന്ന 10,000 രൂപയും മോഷണം പോയത് മനസ്സിലായത്. തുടർന്ന് മട്ടന്നൂർ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.