മട്ടന്നൂരിൽ കനത്ത മഴയിൽ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു

മട്ടന്നൂരിൽ കനത്ത മഴയിൽ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു.
 


മട്ടന്നൂർ:മട്ടന്നൂരിൽ കനത്ത മഴയിൽ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു. ഉരുവച്ചാൽ കക്കാട്ട് പറമ്പിൽ ചെമ്പിലാലി സീനത്തിന്റെ വീടിന്റെ മതിലാണ് ഇടിഞ്ഞത്. തൊട്ടടുത്ത വീടിന്റെ കിണറിനും വീടിനും കേടുപാടുകൾ പറ്റി.  തിങ്കളാഴ്ച്ച പുലർച്ചെ 12.30 മണിയോടെയാണ് അപകടം. വീട്ടുകാരെ അടുത്ത ബന്ധുവീട്ടിലേക്ക് മാറ്റിയിട്ടുണ്ട്.