മട്ടന്നൂരിൽ 420 ഗ്രാം കഞ്ചാവുമായി ബീഹാർ സ്വദേശി എക്സൈസ് പിടിയിൽ

 മട്ടന്നൂരിൽ കഞ്ചാവുമായി ബീഹാർ സ്വദേശി പിടിയിലായി.മട്ടന്നൂർ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ രാജേഷ് കോമത്തിന്റെ നേതൃത്വത്തിൽ മട്ടന്നൂർ, കരേറ്റ ഭാഗത്തു നടത്തിയ പരിശോധനയിലാണ്  420 ഗ്രാം കഞ്ചാവുമായി ബീഹാർ സ്വദേശിയായ മുഹമ്മദ്‌ ആലം അൻസാരി അറസ്റ്റിലായത്.

 

മട്ടന്നൂർ : മട്ടന്നൂരിൽ കഞ്ചാവുമായി ബീഹാർ സ്വദേശി പിടിയിലായി.മട്ടന്നൂർ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ രാജേഷ് കോമത്തിന്റെ നേതൃത്വത്തിൽ മട്ടന്നൂർ, കരേറ്റ ഭാഗത്തു നടത്തിയ പരിശോധനയിലാണ്  420 ഗ്രാം കഞ്ചാവുമായി ബീഹാർ സ്വദേശിയായ മുഹമ്മദ്‌ ആലം അൻസാരി അറസ്റ്റിലായത്.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ,സി അഭിലാഷ് പ്രിവൻറ്റീവ് ഓഫീസർ പികെ സജേഷ്,സിവിൽ എക്സൈസ് ഓഫീസർമാരായ എ കെ റിജു , ധനുസ് പൊന്നമ്പേത്ത്, അർജുൻ നാരായണൻ വനിത എക്സൈസ് ഓഫീസർമാരായ ദൃശ്യ , വിജിത എന്നിവർ അടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്.