മട്ടന്നൂർ നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി വി കെ സനോജ് പത്രിക നൽകി

മട്ടന്നൂർ നിയോജക മണ്ഡലം  എൽഡിഎഫ് സ്ഥാനാർഥി വി കെ സനോജ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
 


കണ്ണൂർ :മട്ടന്നൂർ നിയോജക മണ്ഡലം  എൽഡിഎഫ് സ്ഥാനാർഥി വി കെ സനോജ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. വരണാധികാരി എൽഎസ്ജിഡി ജോയിൻ്റ് ഡയറക്ടർ പി ടി പ്രസാദ് മുമ്പാകെയാണ് നാമനിർദ്ദേശ പത്രിക നൽകിയത്.

എൽഡിഎഫ്  നേതാക്കളായ ഇ പി ജയരാജൻ,  പി പുരുഷോത്തമൻ , എൻ വി ചന്ദ്രബാബു, എം രതീഷ്,  എം വി സരള, സി വി ശശീന്ദ്രൻ , ടി കൃഷ്ണൻ, എം രതീഷ്, മുഹമ്മദ് സിറാജ്, സരീഷ് പൂമരം, സി വിജയൻ, ഡി മുനീർ, കെ പി രമേശൻ, കെ പി അനിൽകുമാർ, അണിയേരി അച്യുതൻ എന്നിവർ ഒപ്പമുണ്ടായിരുന്നു. സിപിഐ എം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്ന് പ്രകടനമായാണ് വി.കെ സനോജ്  പത്രിക സമർപ്പിക്കാനെത്തിയത്.