മട്ടന്നൂർ പാലയോട് കാർ നിയന്ത്രണം വിട്ട് വൈദ്യുതി തൂൺ തകർത്തു
തെരൂർ പാലയോട് കാർ അപകടത്തിൽപ്പെട്ടു. മട്ടന്നൂരിൽ നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച ശേഷം മറ്റൊരു കാറിന് ഇടിക്കുകയും ചെയ്തു.
Apr 21, 2025, 19:40 IST
മട്ടന്നൂർ : തെരൂർ പാലയോട് കാർ അപകടത്തിൽപ്പെട്ടു. മട്ടന്നൂരിൽ നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച ശേഷം മറ്റൊരു കാറിന് ഇടിക്കുകയും ചെയ്തു.
നിയന്ത്രണം വിട്ട കാർ സമീപത്തെ പള്ളി മതിൽ ഇടിച്ചാണ് വാഹനം നിന്നത്. അപകടത്തിൽ രണ്ട് കാർ യാത്രക്കാർക്ക് പേർക്ക് പരുക്കേറ്റു.
തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. ഇരുകാറുകളിലും ഉള്ളവർക്കാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.