കണ്ണൂർ മതിലകംസുബ്രഹ്മണ്യ ക്ഷേത്രത്തിൽ സപ്താഹം തുടങ്ങി ; ആദ്യ സപ്താഹത്തിൽ യജ്ഞാചാര്യ ഗീതാ രാജൻ
ചാമുണ്ഡി കോട്ടം സന്നിധിയിൽ മാതൃസമിതിയുടെ നേതൃത്വത്തിൽ യജ്ഞാചാര്യ ഗീതാരാജൻ കടലായിയെ പൂർണകുംഭം നൽകി മതിലകം സുബ്രഹ്മണ്യ ക്ഷേത്രത്തിലേക്ക് നാമജപത്തോടെ വരവേറ്റു.ക്ഷേത്രം തന്ത്രി മുല്ലപ്പള്ളി മഹേശ്വരൻ നമ്പൂതിരിപ്പാട് സപ്താഹ യജ്ഞത്തിന് നിറവിളക്ക് തെളിച്ചു.മേൽശാന്തി അണലക്കാട്ടില്ലം പരമേശ്വരൻ നമ്പൂതിരി കാർമ്മികനായി.
കണ്ണൂർ : ചിറക്കൽ ചാമുണ്ഡി കോട്ടത്തിനടുത്തുള്ള മതിലകം സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹം തുടങ്ങി.
ചാമുണ്ഡി കോട്ടം സന്നിധിയിൽ മാതൃസമിതിയുടെ നേതൃത്വത്തിൽ യജ്ഞാചാര്യ ഗീതാരാജൻ കടലായിയെ പൂർണകുംഭം നൽകി മതിലകം സുബ്രഹ്മണ്യ ക്ഷേത്രത്തിലേക്ക് നാമജപത്തോടെ വരവേറ്റു.ക്ഷേത്രം തന്ത്രി മുല്ലപ്പള്ളി മഹേശ്വരൻ നമ്പൂതിരിപ്പാട് സപ്താഹ യജ്ഞത്തിന് നിറവിളക്ക് തെളിച്ചു.മേൽശാന്തി അണലക്കാട്ടില്ലം പരമേശ്വരൻ നമ്പൂതിരി കാർമ്മികനായി.
ചിറക്കൽ കോവിലകം ഉത്രട്ടാതി തിരുന്നാൾ സി.കെ. രാമവർമ്മ വലിയ രാജ അധ്യക്ഷത വഹിച്ചു.ചിറക്കൽ കോവിലകത്തിനടുത്ത് 115 വർഷങ്ങൾക്ക് മുമ്പ് മതിലകം സുബ്രഹ്മണ്യക്ഷേത്രം പ്രതിഷ്ഠിതമായ ശേഷം ഇതാദ്യമായാണ് ഭാഗവത സപ്താഹം നടക്കുന്നതെന്ന് ചിറക്കൽ ഉത്രട്ടാതി തിരുന്നാൾ രാമവർമ്മ വലിയ രാജ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.മൊളോളത്തില്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരി
പ്രഭാവതി, തങ്കം മുത്തുമണി , മുരളി പ്രസംഗിച്ചു.സപ്താഹ യജ്ഞ മണ്ഡപത്തിൽ ആചാര്യയായി എത്തിയത് ചിറക്കൽ മാതൃസമിതിയിലെ ഒരു സ്ത്രീ ഭക്തയാണെന്ന പ്രത്യേകത കൂടിയുണ്ട്. ഗീതാ രാജൻ്റെ ആറാമത്തെ യജ്ഞ വേദിയാണ് മതിലകം സുബ്രഹ്മണ്യ ക്ഷേതം.
ചിറക്കൽ കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ മൂന്നുതവണ സപ്താഹ യജ്ഞം നടത്തിയിട്ടുമുണ്ട്.യജ്ഞ പൂജയ്ക്ക് മുഖ്യകാർമ്മികനാകുന്നത് മൊളോളത്തില്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരിയാണ് . 24 ന് പ്രതിഷ്ഠാദിന മഹോത്സവം നടക്കും.