കുഴൽനാടാ നിന്‍റെ കുഴലൂത്ത് ലീഗിനെതിരേ വേണ്ട'; മാത്യു കുഴൽനാടനെതിരേ കണ്ണൂരിൽ 
യൂത്ത് ലീഗിന്‍റെ ഫ്ലക്സ്

ഇരിക്കൂറിൽ മാത്യു കുഴൽനാടനെതിരേ യൂത്ത് ലീഗിന്‍റെ ഫ്ലക്സ് ബോർഡ്. "കുഴൽനാടാ നിന്‍റെ കുഴലൂത്ത് ലീഗിനെതിരേ വേണ്ട' എന്നാണ് ഫ്ലക്സിൽ പറയുന്നത്. "പട നയിച്ചവർ ഭരിക്കട്ടെ" എന്നും ബോർഡിൽ പറയുന്നു.

 

കണ്ണൂർ: ഇരിക്കൂറിൽ മാത്യു കുഴൽനാടനെതിരേ യൂത്ത് ലീഗിന്‍റെ ഫ്ലക്സ് ബോർഡ്. "കുഴൽനാടാ നിന്‍റെ കുഴലൂത്ത് ലീഗിനെതിരേ വേണ്ട' എന്നാണ് ഫ്ലക്സിൽ പറയുന്നത്. "പട നയിച്ചവർ ഭരിക്കട്ടെ" എന്നും ബോർഡിൽ പറയുന്നു.

കോൺഗ്രസ് മുഖ്യമന്ത്രി ചർച്ചയിൽ വി.ഡി. സതീശനെ പിന്തുണച്ചതിൽ മുസ്ലിം ലീഗിനെതിരേ മാത്യു കുഴൽ നാടൻ രംഗത്തെത്തിയിരുന്നു. മുസ്ലിം ലീഗിന്‍റെ ആഭ്യന്തര കാര്യങ്ങളിൽ കോൺഗ്രസ് ഇടപെടാറില്ലെന്നും തിരുച്ചും അങ്ങനെയാകണമെന്നുമായിരുന്നു മാത്യുവിന്‍റെ പ്രതികരണം. ഇതിന് പിന്നാലെയാണ് ഫ്ലക്സ് ബോർഡ് ഉയർന്നത്.