എ.ടി നാണു മാസ്റ്റർ പ്രഥമ സാഹിത്യ പുരസ്ക്കാരം ഡോ. അശോക് ഡിക്രൂസിൻ്റെ പദവർഗീകരണവും മലയാളവ്യാകരണ കൃതികളുമെന്ന വൈജ്ഞാനിക ഗ്രന്ഥത്തിന് നൽകും
ചെറുശേരി സാഹിത്യ വേദിയുടെ പ്രഥമ പ്രസിഡൻ്റും ഗ്രന്ഥകർത്താവുമായ എ.ടി. നാണു മാസ്റ്ററുടെ പേരിൽ ഏർപ്പെടുത്തിയ പ്രഥമ സാഹിത്യ പുരസ്ക്കാരത്തിന് തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാലയിലെ സ്കൂൾ ഓഫ് ക്രീയേറ്റിവ് റൈറ്റിങ്ങ് ഡയറക്ടർ ഡോ. അശോക് ഡിക്രൂസിൻ്റെ പദവർഗീകരണവും മലയാളവ്യാകരണ കൃതികളുമെന്ന വൈജ്ഞാനിക ഗ്രന്ഥത്തിന് നൽകുമെന്ന് ചെറുശേരി സാഹിത്യ വേദി ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കണ്ണൂർ : ചെറുശേരി സാഹിത്യ വേദിയുടെ പ്രഥമ പ്രസിഡൻ്റും ഗ്രന്ഥകർത്താവുമായ എ.ടി. നാണു മാസ്റ്ററുടെ പേരിൽ ഏർപ്പെടുത്തിയ പ്രഥമ സാഹിത്യ പുരസ്ക്കാരത്തിന് തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാലയിലെ സ്കൂൾ ഓഫ് ക്രീയേറ്റിവ് റൈറ്റിങ്ങ് ഡയറക്ടർ ഡോ. അശോക് ഡിക്രൂസിൻ്റെ പദവർഗീകരണവും മലയാളവ്യാകരണ കൃതികളുമെന്ന വൈജ്ഞാനിക ഗ്രന്ഥത്തിന് നൽകുമെന്ന് ചെറുശേരി സാഹിത്യ വേദി ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
2022-2023 വർഷങ്ങളിൽ പ്രഥമപതിപ്പായി പ്രസിദ്ധീകരിച്ച വൈജ്ഞാനാകഗ്രന്ഥമാണ് അവാർഡ് നേടിയത്. പതിനൊന്നായിരത്തി നൂറ്റിപതിനൊന്ന് രൂപയാണ് അവാർഡ് തുക.ഫെബ്രുവരി എട്ടിന് വൈകുന്നേരം മൂന്ന് മണിക്ക് കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അവാർഡ് വിതരണം നടത്തും. ഡോ. പി. മനോഹരൻ, ഡോ. എ.സലില, ഡോ.കെ.ടി ശ്രീലത എന്നിവരടങ്ങിയ വിദഗ്ദ്ധ സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. വാർത്താ സമ്മേളനത്തിൽ ടി.കെ. ഡി മുഴപ്പിലങ്ങാട, ഇ.വിസുഗതൻ, ഡോ. എ. സലില, കെ.സി ശശീന്ദ്രൻ ചാല എന്നിവരും പങ്കെടുത്തു.