കണ്ണൂർ വായാട്ടുപറമ്പിൽ വൻ തീപ്പിടിത്തം : ഓയിൽമിൽ കത്തി നശിച്ചു
Nov 22, 2025, 09:31 IST
ആലക്കോട്: കരുവഞ്ചാൽ വായാട്ടു പറമ്പിൽ വൻ തീപിടിത്തം.. സെൻ്റ് ജോസഫ് ദേവാലയത്തിന് എതിർ വശത്തുള്ള ഗ്രാമിക ഓയിൽ മില്ലിലാണ് ഇന്ന് പുലർച്ചെ തീപ്പിടിത്തമുണ്ടായത്.
തളിപ്പറമ്പിൽ നിന്നു മെത്തിയ ഫയർഫോഴ്സ് സംഘം തീയണച്ചു. മിൽ ഉപകരണങ്ങൾ ഉൾപ്പെടെ കത്തി നശിച്ചതിനാൽ വൻ നാശനഷ്ടമുണ്ടായതായാണ് റിപ്പോർട്ട്.