കാടാച്ചിറയിൽ വൻ കഞ്ചാവ് വേട്ട: 12 കിലോ കഞ്ചാവുമായി ആസാം സ്വദേശി അറസ്റ്റിൽ
കാടാച്ചിറയിൽ വൻ കഞ്ചാവ് വേട്ട. ഇതര സംസ്ഥാന തൊഴിലാളിയിൽ നിന്നും 12 കിലോ കഞ്ചാവ് പിടികൂടി. കാടാച്ചിറ ഹൈസ്കൂൾ ബസ് സ്റ്റോപ്പിന് സമീപം വാടക റൂമിൽ താമസിക്കുന്ന ആസാം സ്വദേശിയായ യുവാവിൽ നിന്നാണ് എക്സൈസ് റെയ്ഡിൽ കഞ്ചാവ് പിടികൂടിയത്.
Nov 7, 2025, 14:01 IST
കാടാച്ചിറ : കാടാച്ചിറയിൽ വൻ കഞ്ചാവ് വേട്ട. ഇതര സംസ്ഥാന തൊഴിലാളിയിൽ നിന്നും 12 കിലോ കഞ്ചാവ് പിടികൂടി. കാടാച്ചിറ ഹൈസ്കൂൾ ബസ് സ്റ്റോപ്പിന് സമീപം വാടക റൂമിൽ താമസിക്കുന്ന ആസാം സ്വദേശിയായ യുവാവിൽ നിന്നാണ് എക്സൈസ് റെയ്ഡിൽ കഞ്ചാവ് പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്നായിരുന്നു റെയ്ഡ് നടത്തിയത്. ഇയാൾക്കെതിരെ എൻ.ഡി.പി.എസ് ആക്ടുപ്രകാരം കേസെടുത്തിട്ടുണ്ട്.