തദ്ദേശഭരണം തകര്‍ക്കുന്ന സര്‍ക്കാരിനെതിരെ ബഹുജന പ്രക്ഷോഭം നടത്തും:മാര്‍ട്ടിന്‍ ജോര്‍ജ്ജ്

 

കണ്ണൂര്‍ :തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ തകര്‍ക്കുന്ന പിണറായി വിജയന്‍ സര്‍ക്കാരിന്റെ തെറ്റായ നയങ്ങളെ ശക്തമായി ചെറുത്ത് തോല്‍പ്പിക്കുന്നതിന് ശക്തമായ ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഉഇഇ പ്രസിഡന്റ്  അഡ്വ .മാര്‍ട്ടിന്‍ ജോര്‍ജ്ജ് മുന്നറിയിപ്പ് നല്‍കി.അധികാര വികേന്ദ്രീകരണം അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കം അവസാനിപ്പിക്കുക.

ബഡ്ജറ്റില്‍ അനുവദിച്ച പ്ലാന്‍ ഫണ്ടും,ഗ്രാന്റുകളും പിടിച്ചു വെക്കുന്ന സര്‍ക്കാര്‍ നടപടി തിരുത്തുക ,പദ്ധതി വിഹിതം മൂന്നാം ഗഡുവും,മെയിന്റനന്‍സ് ഗ്രാന്റും അടിയന്തിരമായി നല്‍കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് രാജീവ് ഗാന്ധി പഞ്ചായത്തീരാജ് സംഘടന്‍ നേതൃത്വത്തില്‍ ത്രിതല പഞ്ചായത്ത് ജന പ്രതിനിധികള്‍  കണ്ണൂര്‍  കളക്ടറേറ്റ് മുമ്പില്‍  നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .സര്‍ക്കാര്‍ സ്വപ്ന പദ്ധതിയെന്ന് വിശേഷിപ്പിച്ചു നടപ്പാക്കുന്ന ലൈഫ് ഭവന പദ്ഡതി പ്രകാരം വീട് നിര്‍മ്മാണം ആരംഭിച്ചവര്‍ ഉണ്ടായിരുന്ന കിടപ്പാടം പോലും നഷ്ടപ്പെട്ട് അലയുകയാണ്. 

സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നല്‍കേണ്ട വിഹിതം ഇതുവരെ പ്രാദേശിക ഭരണ സ്ഥാപനങ്ങള്‍ക്കു നല്‍കുന്നില്ല. ബഡ്ജറ്റ് പ്രകാരം അനുവദിച്ച പദ്ധതി വിഹിതത്തിന്റെ മൂന്നാം ഗഡുവും  ഇതുവരെ നല്‍കിയിട്ടില്ല. മെയിന്റനന്‍സ് ഗ്രാന്റെി ന്റെ കാര്യത്തില്‍ അവ്യക്തത തുടരുന്നു. ട്രഷറികള്‍ അടഞ്ഞുകിടക്കുന്നു. ഒരു ലക്ഷം രൂപയുടെ ബില്ലുപോലും മാറുന്നില്ല. ഡബിള്‍ ട്രം പ്ലാന്റ് ഉപയോഗിച്ച് ടാറിംങ് നടത്തണമെന്ന അശാസ്ത്രീയ ഉത്തരവ് വന്നതോടെ ടാറിംങ് ജോലികള്‍ ആരും എടുക്കുന്നില്ല. കരാറുകാരുടെ കുടിശ്ശിഖ ബില്ലുകള്‍ ബാങ്കുകള്‍ മുഖേന ആഉട സിസ്റ്റത്തില്‍ മാറണമെന്ന വ്യവസ്ഥ വന്നതോടെ കരാറുകാര്‍ ആരും വര്‍ക്ക്  എടുക്കുന്നില്ല. 

കേരളത്തിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും സ്തംഭിപ്പിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ മുഖ്യമന്ത്രിയുടെ ജില്ല കൂടിയായ കണ്ണൂരില്‍ ശക്തമായ ബഹുജന പ്രക്ഷോഭ സമരം ആരംഭിക്കുമെന്ന് മാര്‍ട്ടിന്‍ ജോര്‍ജ്ജ് പറഞ്ഞു .ഞഏജഞട ജില്ല ചെയര്‍മാന്‍ മനോജ് കൂവേരി അധ്യക്ഷത വഹിച്ച പരിപാടിയില്‍ നേതാക്കളായ  പി. ടി. മാത്യു, അഡ്വ . ടി. ഒ. മോഹനന്‍,  പി. സി.ഷാജി, വി. പി. അബ്ദുല്‍ റഷീദ്,  ലിസി ജോസഫ്, ജുബിലീ ചാക്കോ, കെ. വേലായുധന്‍  കെ. കെ. ഫല്‍ഗുണന്‍ , കുര്യച്ഛന്‍ പൈമ്പള്ളികുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.