കേരള ദിനേശ് ബീഡി വർക്കേഴ്‌സ് സെൻട്രൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ  കോടികളുടെ ക്രമക്കേടെന്ന് അഡ്വ.മാർട്ടിൻ ജോർജ്ജ്

 

 കണ്ണൂർ : ദിനേശ് ബീഡി തൊഴിലാളികളുടെ   സഹകരണ  സംഘങ്ങളുടെ  കേന്ദ്ര സംഘമായ  കേരള ദിനേശ് ബീഡി വർക്കേഴ്സ് സെൻട്രൽ കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ ഒരു കോടി 70 ലക്ഷം രൂപയുടെ  ക്രമക്കേട്  നടന്നതായി ഡിസിസി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ  ജോർജ്ജ്  കണ്ണൂർ ഡി.സി.സി യിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സംസ്ഥാന  സർക്കാർ  വ്യവസായ വകുപ്പിന് കീഴിലുള്ള സഹകരണ സ്ഥാപനത്തിൽ 1,25,000/- രൂപ വേതനത്തോടെ എം ഡി യെ നിയമിച്ചത് കേരള സർക്കാരാണ്.

വ്യവസായ  സഹകരണ വകുപ്പുകളുടെ നിയന്ത്രണത്തിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്ന മേൽ സംഘത്തിൽ സർക്കാരിന്റെ മുൻ‌കൂർ അനുമതിയില്ലാതെയും നിയമങ്ങൾ കാറ്റിൽ പറത്തിയുമാണ് ദുരൂഹമായ സാമ്പത്തിക ക്രമക്കേട് നടന്നിരിക്കുന്നത് .ശ്രീലക്ഷി വെങ്കിടേശ്വര  ഫൈനാൻസ് എന്ന തമിഴ് നാട്ടിലെ സ്വകാര്യ കമ്പനിയുടെ പേരിലാണ് 29-01-2026 ന് 65-ലക്ഷം ,30-01-2026 ന് 25 ലക്ഷം , 9-2-2026 ന് 20 ലക്ഷം , 20-02-2026 ന് 20 ലക്ഷം, 6-3-2026 ന് 14.50 ലക്ഷം ,13-03-2026 ന് 5.50 ലക്ഷം രൂപ  എന്നിങ്ങനെ ചെക്കുകൾ മുഖാന്തിരവും എക്സ് സർവീസ്മെൻ  കോ-ഓപ് സൊസൈറ്റി മുഖാന്തിരം 20 ലക്ഷം രൂപയും നൽകിയിരിക്കുന്നത്. 

എന്ത് പദ്ധതിക്ക് വേണ്ടിയാണ് മേൽ തുക നൽകിയത് എന്നത് വ്യക്തമല്ല. കമ്പനി നിലവിലില്ല എന്നാണ് അന്വേഷണത്തിൽ മനസ്സിലായത് . സംഘവുമായി ഒരു ബന്ധവും ഇല്ലാത്ത സംസ്ഥാനത്തിന് പുറത്തെ സ്ഥാപനവുമായി നടത്തിയ ഇടപാടുകൾ നടന്നത് ജീവനക്കാരുടെ എതിർപ്പിനെ മറികടന്നാണ് .

 100കോടി സാമ്പത്തിക സഹായം ലഭിക്കുമെന്ന്  പറഞ്ഞു തെറ്റിദ്ധരിപ്പിച്ചിട്ടാണ് ഈ ഇടപാടുകൾ ആരംഭിച്ചത് .100കോടി ലഭിക്കണമെങ്കിൽ 4 കോടി സ്വകാര്യ കമ്പനിക്ക് പ്രാഥമിക മായി  നൽകണമെന്നാണ് വാദം ഉന്നയിക്കുന്നത് .പ്രസ്തുത നാലുകോടി രൂപ സംഘത്തിന് മുൻകൂറായി ലഭിച്ചുവെന്നും ആയതിന്റെ തിരിച്ചടവാണെന്നുമാണ് വാദം .കേട്ട് കേൾവിയില്ലാത്ത വിധം സ്വകാര്യ കമ്പനിയുമായി സർക്കാരിൻ്റെ മുൻ‌കൂർ അനുമതിയില്ലാതെ നടത്തിയ ഇടപാടുകൾ സർക്കാരിലെ ഉന്നതരുടെ ഒത്താശയോടെയാണോ നടന്നിട്ടുള്ള തെന്നും വ്യക്തമാകേണ്ടതുണ്ട്. ചെന്നൈയിൽ നിന്നും മേൽ കമ്പനി അപ്രതൃക്ഷമാവുകയും ദിനേശ് സൊസൈറ്റി പണം കൈമാറുന്നതിന് 9 ദിവസം മുമ്പ് മാത്രം (20-01-2026) ബാംഗ്ലൂരിൽ നിലവിൽ വരികയും ചെയ്ത കമ്പനിക്കാണ് ഭീമമായ തുക കൈമാറിയത്. 

നിലവിലില്ലാത്ത കമ്പനിക്ക് കൈമാറിയ പണം ആര് തിരിച്ചു തരുമെന്നതിന് വ്യക്തമായ മറുപടി ലഭിക്കേണ്ടതുണ്ട്.  
കണ്ണൂർ ജില്ലയിൽ സഹകരണ  സ്ഥാപനങ്ങളെയും ചാരിറ്റബിൾ സൊസൈറ്റികളെയും മറയാക്കി കണ്ണൂരിലെ സി പി എം നേതൃത്വം കഴിഞ്ഞ 10വർഷം നടത്തിയ  കോടികളുടെ  അഴിമതി പുറത്ത് വന്നു കൊണ്ടിരിക്കുകയാണ് .രക്തസാക്ഷി ഫണ്ട് തട്ടിപ്പിലൂടെ മുഖം വികൃതമായ സി പി എം  ഇരിട്ടിയിലെ എഡ്യൂക്കേഷണൽ  സൊസൈറ്റിയുടെ പേരിൽ പണം പിരിച്ച് സംഘം അക്കൗണ്ടിൽ വരവ് വെക്കാതെ വ്യക്തികളുടെ പേരിൽ സ്ഥലം വാങ്ങി കൂട്ടിയും, മറിച്ചു വിറ്റും, റിയൽ എസ്റ്റേറ്റ് സമാനമായ ഇടപാടുകൾ ക്കാണ്  നേതൃത്വം നൽകിയിരിക്കുന്നത്.  

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബിനോയ് കുര്യനാണ് മേൽ ഇടപാടുകൾ നടത്തി ജനങ്ങളെ കബളിപ്പിച്ചിരിക്കുന്നത് 
കണ്ണൂരിൽ ഹലാൽ ഫായിദ സഹകരണ തട്ടിപ്പ് ഇതിനോടകം പുറത്തുവന്നിട്ടുണ്ട് .ഡി വൈ എഫ് ഐ മുൻ നേതാവ് എം ഷാജറി ൻ്റെ നേതൃത്വത്തിലാണ് തട്ടിപ്പ് നടന്നിട്ടുള്ളത് .

കണ്ണൂർ ജില്ലയിലെ സി പി എം  നേതാക്കളുടെ നേതൃത്വത്തിൽ നടന്ന മേൽ ഇടപാടുകളെ സംബന്ധിച്ച് വിജിലൻസ് അന്വേഷണത്തെ നടത്തി യഥാർത്ഥ വസ്തുതകൾ  പുറത്തു കൊണ്ട് വരണമെന്നും കുറ്റക്കാരെ പൊതുജന മധ്യത്തിൽ തുറന്നു കാട്ടുന്നതിനാവശ്യമായ നടപടികൾ വ്യവസായ സഹകരണ വകുപ്പുകളുടെ ഭാഗത്ത് നിന്നുണ്ടാകണമെന്ന് ഡിസിസി പ്രസിഡണ്ട് മാർട്ടിൻ ജോർജ് വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു