കണ്ണൂരിൽ ആയിരങ്ങൾ അണിനിരത്തി ബിജെപി ജനാധിപത്യ സംരക്ഷണ പദയാത്ര നടത്തി
അരാജകത്വത്തിനെതിരെ ജനാധിപത്യ സംരക്ഷണം എന്ന മുദ്രാവാക്യമുയർത്തി ബിജെപി കണ്ണൂർ നോർത്ത്, സൗത്ത് ജില്ലാ കമ്മറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ കണ്ണൂർ നഗരത്തിൽ ആയിരങ്ങൾ അണിനിരന്ന ജനാധിപത്യ സംരക്ഷണ പദയാത്ര നടന്നു.
കണ്ണൂർ: അരാജകത്വത്തിനെതിരെ ജനാധിപത്യ സംരക്ഷണം എന്ന മുദ്രാവാക്യമുയർത്തി ബിജെപി കണ്ണൂർ നോർത്ത്, സൗത്ത് ജില്ലാ കമ്മറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ കണ്ണൂർ നഗരത്തിൽ ആയിരങ്ങൾ അണിനിരന്ന ജനാധിപത്യ സംരക്ഷണ പദയാത്ര നടന്നു. മേലെചൊവ്വ പാതിരിപ്പറമ്പ് ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച പദയാത്ര മേലെ ചൊവ്വ, താണ, കാൽടെക്സ്, താലൂക്ക് ഓഫീസ് പരിസരം വഴി സ്റ്റേഡിയം കോർണറിൽ സമാപിച്ചു.
ബിജെപി അഖിലേന്ത്യാ സെക്രട്ടറി എം. വെങ്കിടേഷ്, ദേശീയ നിർവ്വാഹക സമിതിയംഗം കുമ്മനം രാജശേഖരൻ,സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ, മുൻ സംസ്ഥാന അധ്യക്ഷൻ സി.കെ. പത്മനാഭൻ, മുൻ ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി, സംസ്ഥാന വക്താവ് ടി.പി. ജയചന്ദ്രൻ മാസ്റ്റർ, സംസ്ഥാന സെൽ കോഡിനേറ്റർ അഡ്വ. വി.കെ. സജീവൻ, കണ്ണൂർ മേഖലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത്, നോർത്ത് ജില്ലാ പ്രസിഡണ്ട് കെ.കെ. വിനോദ്കുമാർ, സൗത്ത് ജില്ലാ പ്രസിഡണ്ട് ബിജു ഏളക്കുഴി, ദേശീയ സമിതി അംഗങ്ങളായ പി.കെ. വേലായുധൻ, എ. ദാമോദരൻ, സി. രഘുനാഥ്, എ.പി. പത്മിനി ടീച്ചർ, സംസ്ഥാന സമിതിയംഗങ്ങളായ എൻ. ഹരിദാസ്, പി. സത്യപ്രകാശൻ മാസ്റ്റർ, അഡ്വ. വി. രത്നാകരൻ, നോർത്ത് ജില്ലാ ജനറൽ സെക്രട്ടറിമാരായ എ.പി.ഗംഗാധരൻ, അജികുമാർ കരിയിൽ, ടി.സി. മനോജ്, സൗത്ത് ജില്ലാ ജനറൽ സെക്രട്ടറിമാരായ എം.ആർ. സുരേഷ്, അഡ്വ. പി. ഷിജിലാൽ, വി.പി. ഷാജിമാസ്റ്റർ എന്നിവർ പദയാത്രക്ക് നേതൃത്വം നൽകി.
തുടർന്ന് സ്റ്റേഡിയം കോർണറിൽ നടന്ന പൊതുസമ്മേളനം ബിജെപി മുൻ സംസ്ഥാന പ്രസിഡണ്ടും ദേശീയ നിർവ്വാഹക സമിതി അംഗവുമായ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യാ സെക്രട്ടറി എം. വെങ്കിടേഷ്, സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.