രാ​ഷ്‌​ട്രീ​യ​രം​ഗ​ത്ത് വ​ന്ന​പ്പോ​ൾ മാ​തൃ​ക​യാ​യ​ത് മാ​ർ വ​ള്ളോ​പ്പി​ള്ളി: മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്

രാ​ഷ്‌​ട്രീ​യ​രം​ഗ​ത്തേ​ക്ക് ക​ട​ന്നു​വ​ന്ന​പ്പോ​ൾ മാ​തൃ​ക​യാ​യ​ത് മാ​ർ സെ​ബാ​സ്റ്റ്യ​ൻ വ​ള്ളോ​പ്പി​ള്ളി​യാ​യി​രു​ന്നു​വെ​ന്ന് മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്. ക​ണ്ണൂ​ർ ചേം​ബ​ർ ഹാ​ളി​ൽ ബി​ഷ​പ് വ​ള്ളോ​പ്പി​ള്ളി ഫൗ​ണ്ടേ​ഷ​ൻറെ ഇ​രു​പ​താം വാ​ർ​ഷി​ക​വും പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ​വും ഉ​ദ്ഘാ​ട​നം ചെ​യ്ത്

 

ക​ണ്ണൂ​ർ: രാ​ഷ്‌​ട്രീ​യ​രം​ഗ​ത്തേ​ക്ക് ക​ട​ന്നു​വ​ന്ന​പ്പോ​ൾ മാ​തൃ​ക​യാ​യ​ത് മാ​ർ സെ​ബാ​സ്റ്റ്യ​ൻ വ​ള്ളോ​പ്പി​ള്ളി​യാ​യി​രു​ന്നു​വെ​ന്ന് മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്. ക​ണ്ണൂ​ർ ചേം​ബ​ർ ഹാ​ളി​ൽ ബി​ഷ​പ് വ​ള്ളോ​പ്പി​ള്ളി ഫൗ​ണ്ടേ​ഷ​ൻറെ ഇ​രു​പ​താം വാ​ർ​ഷി​ക​വും പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ​വും ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പി​താ​വ് രാ​ഷ്‌​ട്രീ​യ​നേ​താ​വോ പ്ര​വ​ർ​ത്ത​ക​നോ അ​ല്ലെ​ങ്കി​ൽ പോ​ലും എ​നി​ക്ക് വ​ലി​യ മാ​തൃ​ക​യാ​യി​രു​ന്നു. വ്യ​ക്തി ജീ​വി​ത​ത്തി​ൽ ഏ​റ്റ​വു​മ​ധി​കം മാ​തൃ​ക​യാ​യി​ട്ടു​ള്ള​തി​ൽ ഒ​രാ​ൾ എ.​കെ.​ആ​ൻറ​ണി​യും ര​ണ്ടാ​മ​ത് മാ​ർ സെ​ബാ​സ്റ്റ്യ​ൻ വ​ള്ളോ​പ്പി​ള്ളി​യു​മാ​യി​രു​ന്നു. വി​ദ്യാ​ഭ്യാ​സ​കാ​ല​ത്തും പി​താ​വ് അ​ങ്ങേ​യ​റ്റം പ്രോ​ത്സാ​ഹ​നം ന​ൽ​കി.

  വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ മാ​ർ സെ​ബാ​സ്റ്റ്യ​ൻ വ​ള്ളോ​പ്പി​ള്ളി​യു​ടെ ക​രു​ത്തു​റ്റ നേ​തൃ​ത്വം മ​ല​ബാ​റി​ൻറെ മ​ല​യോ​ര മേ​ഖ​ല​യി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ങ്കി​ൽ ഞാ​നി​ന്ന് കേ​ര​ള​ത്തി​ലെ ഒ​രു മ​ന്ത്രി​യാ​യി ഈ ​ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ പ്രാ​പ്ത​നാ​കു​മാ​യി​രു​ന്നി​ല്ല. മ​ല​യോ​ര​ങ്ങ​ളി​ൽ പി​താ​വ് സ്ഥാ​പി​ച്ച മൂ​ന്നു സ്കൂ​ളു​ക​ളി​ൽ പ​ഠി​ക്കാ​ൻ എ​നി​ക്ക് അ​വ​സ​രം കി​ട്ടി. അ​തി​ൻറെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് എ​ൻറെ വി​ദ്യാ​ഭ്യാ​സം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ൻ സാ​ധി​ച്ച​ത്. പി​താ​വി​ൻറെ വി​ശു​ദ്ധ കു​ർ​ബാ​ന​ക​ളി​ൽ അ​ൾ​ത്താ​ര​ബാ​ല​നാ​കാ​നും സാ​ധി​ച്ചു. വി​ശു​ദ്ധ കു​ർ​ബാ​ന സു​റി​യാ​നി​യി​ൽ നി​ന്ന് മ​ല​യാ​ള​ത്തി​ലേ​ക്ക് മാ​റി​യ​പ്പോ​ൾ  ആ​ദ്യം ട്രെ​യി​നിം​ഗ് ല​ഭി​ച്ച​വ​രി​ൽ ഒ​രാ​ളാ​യി​രു​ന്നു. അ​തു​കൊ​ണ്ട് എ​ൻറെ ഇ​ട​വ​ക​യാ​യ ഉ​ളി​ക്ക​ലി​ലെ പ​ള്ളി​യി​ൽ മാ​ത്ര​മ​ല്ല പി​താ​വ് വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ക്കു​ന്ന സ​മീ​പ​ത്തെ പ​ള്ളി​ക​ളി​ലും എ​ന്നെ വി​ളി​ക്കു​മാ​യി​രു​ന്നു. രാ​ഷ്‌​ട്രീ​യ​ത്തി​ൽ മ​റ്റു സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് വി​ളി​ക്കു​ന്ന​തി​ന് മു​ന്പ് എ​ന്നെ പൊ​തു​രം​ഗ​ത്തേ​ക്കും മ​റ്റ് സ്ഥ​ല​ങ്ങ​ളി​ലേ​ക്കും വി​ളി​ച്ച​ത് മാ​ർ സെ​ബാ​സ്റ്റ്യ​ൻ വ​ള്ളോ​പ്പി​ള്ളി​യു​ടെ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു കൂ​ടാ​നാ​ണെ​ന്നും മ​ന്ത്രി ഓ​ർ​മി​ച്ചു.

  രാ​ജ്യ​ത്തി​ൻറെ സ്വാ​ത​ന്ത്ര്യ​വും മ​ത​സൗ​ഹാ​ർ​ദ്ദ​വും ജ​നാ​ധി​പ​ത്യ​വും ഏ​റ്റ​വും വി​ല​മ​തി​ച്ച അ​ദ്ദേ​ഹ​ത്തി​ൻറെ ഇ​ട​യ​ലേ​ഖ​ന​ങ്ങ​ളും ല​ളി​ത​മാ​യ പ്ര​സം​ഗ​ങ്ങ​ളും ജ​ന​ജീ​വി​ത​ത്തെ സ്വാ​ധീ​നി​ച്ചു. അ​തു​കൊ​ണ്ടാ​ണ്  മ​ല​ബാ​റി​ൻറെ അ​വ​സ്ഥ​യി​ൽ മാ​റ്റ​മു​ണ്ടാ​ക്കി​യ അ​ദ്ദേ​ഹ​ത്തെ മ​ല​ബാ​റി​ൻറെ മോ​സ​സാ​യി കേ​ര​ള​ച​രി​ത്രം അം​ഗീ​ക​രി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു. ആ​ർ​ച്ച്ബി​ഷ​പ് എ​മ​രി​റ്റ​സ് മാ​ർ ജോ​ർ​ജ് വ​ലി​യ​മ​റ്റം, ത​ല​ശേ​രി അ​തി​രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ജോ​ർ​ജ് ത​യ്യി​ൽ എ​ന്നി​വ​ർ ഈ ​വ​ർ​ഷ​ത്തെ വ​ള്ളോ​പ്പി​ള്ളി ഫൗ​ണ്ടേ​ഷ​ൻ പു​ര​സ്കാ​രം മ​ന്ത്രി​യി​ൽ​നി​ന്ന് ഏ​റ്റു​വാ​ങ്ങി.

  കേ​ര​ള​ത്തി​ൻറെ ച​രി​ത്ര​ത്തി​ൽ ത​ങ്ക​ലി​പി​ക​ളി​ൽ എ​ഴു​ത​പ്പെ​ടേ​ണ്ട നാ​മ​മാ​ണ് മാ​ർ സെ​ബാ​സ്റ്റ്യ​ൻ വ​ള്ളോ​പ്പി​ള്ളി​യു​ടേ​തെ​ന്ന് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി പ​റ​ഞ്ഞു. പ്ര​ത്യേ​കി​ച്ച് ഒ​രു പ്ര​തി​ഫ​ല​വും പ​റ്റാ​തെ, ഒ​രു സ്ഥാ​ന​മാ​ന​ങ്ങ​ളും അ​ല​ങ്ക​രി​ക്കാ​തെ കേ​വ​ലം ഒ​രു സ​മു​ദാ​യ​ത്തി​ൻറെ നേ​താ​വാ​യി നി​ല​നി​ൽ​ക്കെ മ​ല​ബാ​റി​ൻറെ ച​രി​ത്രം തി​രു​ത്തി​യെ​ഴു​തി​യ മ​ഹാ​നു​ഭാ​വ​നാ​ണ് വ​ള്ളോ​പ്പി​ള്ളി പി​താ​വ്. മ​ല​യോ​ര​ത്തി​ൻറെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ അ​നാ​ഥ​മാ​യി തീ​രു​മാ​യി​രു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് മ​നു​ഷ്യ​രു​ടെ ജീ​വി​ത​ത്തി​ൻറെ ഇ​രു​ളി​ലേ​ക്ക് ദൈ​വ​മ​യ​ച്ച പ്ര​കാ​ശ​ത്തി​ൻറെ ദൂ​ത​നാ​യി​രു​ന്നു അ​ദ്ദേ​ഹം. പി​താ​വി​ന് എ​ല്ലാ​വ​രെ​യും ഹൃ​ദ​യ​ത്തി​ൽ ഇ​ടം​കൊ​ടു​ക്കാ​ൻ ക​ഴി​വു​ണ്ടാ​യി​രു​ന്നു. കു​ടി​യേ​റ്റ​ജ​ന​ത​യെ അ​ദ്ദേ​ഹം ഒ​രു ച​ര​ടി​ൽ കോ​ർ​ത്ത മു​ത്തു​മാ​ല പോ​ലെ കൂ​ട്ടാ​യ്മ​യി​ൽ നി​ല​നി​ർ​ത്തി​യെ​ന്നും മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി പ​റ​ഞ്ഞു.

  ക​ണ്ണൂ​ർ ബി​ഷ​പ് ഡോ. ​അ​ല​ക്സ് വ​ട​ക്കും​ത​ല, എം​എ​ൽ​എ​മാ​രാ​യ ടി.​ഒ. മോ​ഹ​ന​ൻ, സ​ജീ​വ് ജോ​സ​ഫ്, ടി.​കെ. ഗോ​വി​ന്ദ​ൻ, കെ.​വി. സു​മേ​ഷ്, ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ പി. ​ഇ​ന്ദി​ര, ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​കെ.​കെ. സാ​ജു, രാ​ഷ്‌​ട്ര​ദീ​പി​ക ലി​മി​റ്റ​ഡ് വൈ​സ് ചെ​യ​ർ​മാ​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ഡെ​ന്നി തോ​മ​സ് വ​ട്ട​ക്കു​ന്നേ​ൽ, രാ​ഷ്‌​ട്ര​ദീ​പി​ക സി​ഒ​ഒ ഫാ. ​ജി​നോ പു​ന്ന​മ​റ്റ​ത്തി​ൽ, ഡി​സി​സി പ്ര​സി​ഡ​ൻറ് മാ​ർ​ട്ടി​ൻ ജോ​ർ​ജ്. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ൻറ് ദേ​വ​സ്യ മേ​ച്ചേ​രി, ചെ​റു​കി​ട വ്യ​വ​സാ​യ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ൻറ് ജോ​സ​ഫ് പൈ​ക​ട, നോ​ർ​ത്ത് മ​ല​ബാ​ർ ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ് പ്ര​സി​ഡ​ൻറ് ഹ​നീ​ഷ് കെ. ​വാ​ണി​യ​ങ്ക​ണ്ടി,  ദീ​പി​ക ബാ​ല​സ​ഖ്യം കൊ​ച്ചേ​ട്ട​ൻ ഫാ. ​റോ​യി ക​ണ്ണ​ൻ​ചി​റ, തളിപ്പറന്പ് ഫൊറോന വികാരി ഫാ. ​മാ​ത്യു ആ​ശാ​രി​പ​റ​മ്പി​ൽ,  ചെന്പേരി ലൂർദ്മാത ബസിലിക്ക റെക്ടർ ഫാ. തോമസ് തയ്യിൽ, കണ്ണൂർ ഹോളി ഫാമിലി വികാരി ഫാ. മാത്യു നരിക്കുഴി, ദീപിക റഡിസൻറ് മാനേജർ ഫാ. വിപിൻ വെമ്മേനിക്കട്ടയിൽ, മാ​ർ​ക്ക​റ്റ് ഫെ​ഡ് ചെ​യ​ർ​മാ​ൻ  സോ​ണി സെ​ബാ​സ്റ്റ്യ​ൻ, പ്ര​ഫ.​ബി. മു​ഹ​മ്മ​ദ് അ​ഹ​മ്മ​ദ്, കെ​എ​സ്എ​സ് ചെ​യ​ർ​മാ​ൻ ഡോ. ​ജോ​സ് ത​യ്യി​ൽ,  ഗാ​ന്ധി സെ​ൻറി​ന​റി സൊ​സൈ​റ്റി സെ​ക്ര​ട്ട​റി സി.​സു​നി​ൽ​കു​മാ​ർ, കെപിസിസി സെക്രട്ടറി രാജീവൻ എളയാവൂർ, അഡ്വ. എ.ജെ. ജോസഫ്, ആസ്റ്റർ മിംസ് ആശുപത്രി പിആർഒ നസീർ, കോർവ സംസ്ഥാന ട്രഷറർ ആർ. അനിൽകുമാർ, ഡോ. കെ.വി. ഫിലോമിന,  വ​ള്ളോ​പ്പി​ള്ളി ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ മാ​ത്യു എം. ​ക​ണ്ട​ത്തി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ണ്ണി ആ​ശാ​രി​പ​റ​മ്പി​ൽ, സെ​ക്ര​ട്ട​റി ഡി.​പി. ജോ​സ്, ഡ​യ​റ​ക്ട​ർ ഡോ. ​ജോ​സ് ജോ​ർ​ജ് പ്ലാ​ത്തോ​ട്ടം, ഷാജു ജോൺ,  എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.