മട്ടന്നൂരിൽ റോഡരികിൽ ഉറങ്ങിക്കിടന്നയാൾ ടൂറിസ്ബസ് കയറി മരിച്ചു

റോഡരികിനോട് ചേർന്നു കിടന്നുറങ്ങിയിരുന്നയാൾക്ക്  ടൂറിസ്റ്റ് ബസ് കയറിയിറങ്ങിദാരുണാന്ത്യം . ഇതര സംസ്ഥാനക്കാരനാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല ബസ് റോഡിൽ നിന്നും പാർക്കിങ് ചെയ്യുന്നതിനായി നിർത്തിച്ചിടുന്നതിനിടെയാണ് അപകടം.
 

മട്ടന്നൂർ : റോഡരികിനോട് ചേർന്നു കിടന്നുറങ്ങിയിരുന്നയാൾക്ക്  ടൂറിസ്റ്റ് ബസ് കയറിയിറങ്ങിദാരുണാന്ത്യം . ഇതര സംസ്ഥാനക്കാരനാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല ബസ് റോഡിൽ നിന്നും പാർക്കിങ് ചെയ്യുന്നതിനായി നിർത്തിച്ചിടുന്നതിനിടെയാണ് അപകടം. പാർക്കിങ് കോംപൗണ്ടിൻ്റെ ഗേറ്റിനോട് ചേർന്ന സ്ഥലത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 

മൃതദ്ദേഹം കണ്ടവർ മട്ടന്നൂർ പൊലി സിൽവിവരം അറിയിച്ചതിനാൽ എസ്.ഐ പി.ലി നേഷിൻ്റെ നേതൃത്വത്തിലെത്തിയ പൊലിസ് സംഘം മൃതദേഹം ഇൻക്വസ്റ്റ് നടത്തി കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് പോസ്റ്റുമോർട്ടം നടപടികൾക്കായി മാറ്റി. തുണികൾ അടങ്ങുന്ന കവറുകളും മൃതദേഹത്തിനൊപ്പമുണ്ടായിരുന്നു. ഇയാൾ ഗേറ്റിന് സമീപം കടന്നത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് പൊലിസിന് ലഭിക്കുന്ന വിവരം.