മാങ്ങാട്ടിടം സമ്പൂർണ വായനശാ പഞ്ചായത്തായി പ്രഖ്യാപിച്ചു

 

കൂത്തുപറമ്പ്:മാങ്ങാട്ടിടം ഇനി സമ്പൂർണ വായനശാല പഞ്ചായത്ത്‌. പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡെവലപ്‌മെന്റ്‌ പദ്ധതിയിലൂടെയാണ്‌ എല്ലാ വാർഡിലും വായനശാല ഒരുക്കിയത്‌.

19 വാർഡുകളിലായി 27 വായനശാലകൾക്ക് അഫിലിയേഷൻ ലഭിച്ചു. പുതുതായി പതിമൂന്ന്‌ വായനശാലകൾക്കാണ് അംഗീകാരം ലഭിച്ചത്. പ്രഖ്യാപനം മിഷൻ ചെയർമാൻ ഡോ. വി ശിവദാസൻ എംപി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ പി സി ഗംഗാധരൻ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ആർ ഷീല , പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ ശാന്തമ്മ, എം കെ സുധീർകുമാർ, കെ എം ഗോപി, വിജേഷ് മാറോളി, എം മനോഹരൻ തുടങ്ങിയവർ സംസാരിച്ചു.