ഏഴാമത് നവോദയ മംഗലശേരി മലബാർ ജലോത്സവം ഒക്ടോബർ 4 ന് പട്ടുവം മംഗലശേരി പുഴയിൽ നടക്കും

നവോദയ ആർട്ട്സ്. ആൻഡ് സ്പോർട്സ് ക്ളബ്ബ്കേരള ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ കുപ്പം-മംഗലശ്ശേരി പുഴയില്‍ സംഘടിപ്പിക്കുന്ന മലബാര്‍ ജലോത്സവം സീസണ്‍ ഏഴ് ഒക്‌ടോബര്‍ നാലിന് വൈകുന്നേരം നാല് മണിക്ക് കുപ്പം-മംഗലശ്ശേരി പുഴയില്‍ നടക്കും. ഉ

 

കണ്ണൂർ: നവോദയ ആർട്ട്സ്. ആൻഡ് സ്പോർട്സ് ക്ളബ്ബ്കേരള ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ കുപ്പം-മംഗലശ്ശേരി പുഴയില്‍ സംഘടിപ്പിക്കുന്ന മലബാര്‍ ജലോത്സവം സീസണ്‍ ഏഴ് ഒക്‌ടോബര്‍ നാലിന് വൈകുന്നേരം നാല് മണിക്ക് കുപ്പം-മംഗലശ്ശേരി പുഴയില്‍ നടക്കും. ഉത്തരമേഖലാ വള്ളം കളി മത്സരങ്ങള്‍, വനിതാ വള്ളംകളി, ഫ്‌ലൈബോര്‍ഡി പ്രകടനം, ജലസാഹസിക പ്രകടനങ്ങള്‍ എന്നിവയുമുണ്ടാകും. 

മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും. എം.വിജിന്‍ എം.എൽ.എ അധ്യക്ഷത വഹിക്കും. ജില്ലാ കലക്റ്റര്‍ പി. വിഷ്ണുരാജ്, കണ്ണൂര്‍ റൂറല്‍ എസ്പി ഉമേഷ് ഗോയല്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. സനിമാതാരങ്ങളായ ബാബു ആന്റണി, സന്തോഷ് കീഴാറ്റൂര്‍, നിഖില വിമല്‍, ബാലതാരം റാനിയ റഫീഖ് എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും. പുരുഷ വനിതാ ടീമുകളിലായി 20 ടീമുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മൂന്ന് ലക്ഷത്തോളം രൂപ ക്യാഷ് പ്രൈസായി നല്‍കും.

ഡി. ഹരിദാസന്‍, ആനക്കീല്‍ ചന്ദ്രന്‍, സച്ചന്‍ സൂര്യകാന്ത് മഖേച്ഛ, സി. അനില്‍കുമാര്‍, ഇ.പി. അജിത്ത്, പി.പി. ലിബീഷ്, എം.എം. അജേഷ് കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.