മന്ദാരം പബ്ലിക്കേഷന്റെ സാഹിത്യ സംഗമവും പുസ്തക പ്രകാശനവും മെയ് മൂന്നിന് കണ്ണൂരിൽ
മന്ദാരം പബ്ലിക്കേഷൻസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ലിറ്ററേച്ചർ ഓഫ് ലവ് " സാഹിത്യ സംഗമവും പുസ്തക പ്രകാശനവും മെയ് മൂന്നിന് കണ്ണൂർ ഇക്കോസ്ഭവനിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുമെന്ന്
കണ്ണൂർ:മന്ദാരം പബ്ലിക്കേഷൻസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ലിറ്ററേച്ചർ ഓഫ് ലവ് " സാഹിത്യ സംഗമവും പുസ്തക പ്രകാശനവും മെയ് മൂന്നിന് കണ്ണൂർ ഇക്കോസ്ഭവനിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽഅറിയിച്ചു. വൈകിട്ട് മൂന്നു മണിക്ക് നടക്കുന്ന പരിപാടിയിൽചലച്ചിത്ര താരം രമാദേവി അദ്ധ്യക്ഷയാകും.
ചടങ്ങിൽ മന്ദാരം ഡയരക്ടറും എഴുത്തുകാരനുമായ റഷീദ് വെന്നിയൂർ ആ മുഖ പ്രഭാഷണം നടത്തും. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് കെ എസ് വെങ്കിടാചലം കെപി മോഹനൻ എം എൽ എ എന്നിവർ ചേർന്ന് പുസ്തക പ്രകാശനം ചെയ്യും. ചലച്ചിത്ര താരം സബിത രമിത്ത് നായർ , കലാമണ്ഡലം ഡോ: റെസി ഷാജിദാസ് എന്നിവർ ചേർന്ന് പുസ്തകങ്ങൾ ഏറ്റുവാങ്ങും.
കേരളത്തിലെ പതിനാല് ജില്ലകളിൽ നിന്നായി നൂറിലധികം കവികളും എഴുത്തുകാരും ഈസാഹിത്യസംഗമത്തിൽ പങ്കെടുക്കും ഇതിനൊപ്പം സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുക്കുന്നുണ്ടെന്ന് സംഘാടകർഅറിയിച്ചു. വാർത്താ സമ്മേളനത്തിൽ മന്ദാരം ഡയരക്ടർ റഷീദ് വെന്നിയൂർ, ബ്രാൻഡ് അംബാസിഡർ രമാദേവി, പി കെ കബീർ, സലാല, നിസ്താർ കെ ഇരിക്കൂർ , ഷീജ ഗോപാൽ എന്നിവർ പങ്കെടുത്തു.