ശ്രീകണ്ഠാപുരം നിടുവാലൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ മണ്ഡല സമാപന മഹോത്സവം ഡിസംബർ 24 മുതൽ
നിടുവാലൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ ഈ വർഷത്തെ മണ്ഡല സമാപന മഹോത്സവം ഡിസംബർ 24 മുതൽ 27 വരെ വിവിധ ആരാധനാപരവും സാംസ്കാരികവുമായ പരിപാടികളോടെ ആഘോഷിക്കും.ക്ഷേത്രത്തിൽ മണ്ഡലകാലത്ത് നിത്യേന നിറമാലയും ഭജനയും ഭക്തിപൂർവ്വം നടന്നു വരികയാണ്.
സമാപന ദിവസങ്ങളിൽ പ്രത്യേക പൂജകൾ, ദീപാരാധന, നിവേദ്യങ്ങൾ, എഴുന്നള്ളിപ്പുകൾ, വാദ്യഘോഷങ്ങൾ എന്നിവ നടക്കും.
ശ്രീകണ്ഠാപുരം : നിടുവാലൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ ഈ വർഷത്തെ മണ്ഡല സമാപന മഹോത്സവം ഡിസംബർ 24 മുതൽ 27 വരെ വിവിധ ആരാധനാപരവും സാംസ്കാരികവുമായ പരിപാടികളോടെ ആഘോഷിക്കും.ക്ഷേത്രത്തിൽ മണ്ഡലകാലത്ത് നിത്യേന നിറമാലയും ഭജനയും ഭക്തിപൂർവ്വം നടന്നു വരികയാണ്. സമാപന ദിവസങ്ങളിൽ പ്രത്യേക പൂജകൾ, ദീപാരാധന, നിവേദ്യങ്ങൾ, എഴുന്നള്ളിപ്പുകൾ, വാദ്യഘോഷങ്ങൾ എന്നിവ നടക്കും.
മണ്ഡല മഹോത്സവത്തിന്റെ ഒന്നാം ദിവസമായ ബുധനാഴ്ച വിഷ്ണു സഹസ്രനാമ പാരായണം, വ്യാഴാഴ്ച കലവറനിറക്കൽ ഘോഷയാത്ര,
ആദ്ധ്യാത്മിക പ്രഭാഷണം , പ്രാദേശിക കലാകരന്മാർ അവതരിപ്പിക്കുന്ന കലാസന്ധ്യ എന്നിവ അരങ്ങേറും .
26 വെള്ളിയാഴ്ച ബിംബശുദ്ധി കർമ്മങ്ങൾ,ശ്രീഭൂതബലി തുലാഭാരം തിരുവാതിര,കേളികൊട്ട് തിടമ്പെഴുന്നള്ളത്ത് , പഞ്ചവാദ്യം, തിരുനൃത്തം ശനിയാഴ്ച കളഭച്ചാർത്ത് വിളക്ക്,അഖണ്ഡനാമയജ്ഞം , താലപ്പൊലി. എഴുന്നള്ളത്ത്, സാമൂഹ്യ നാടകം
രാത്രി 12 മണിക്ക് മാളികപ്പുറം എഴുന്നള്ളിപ്പ് 4 മണിക്ക് ആഴിപൂജ എന്നിവ നടക്കും. എല്ലാ ദിവസവും അന്നദാനം ഉണ്ടായിരിക്കുന്നതാണ് .
മണ്ഡല മഹോത്സവ ആഘോഷ പരിപാടികളിൽ മുഴുവൻ ഭക്തജനങ്ങളുടെയും സജീവ സാന്നിധ്യം ഉണ്ടാകണമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.