കണ്ണൂർ കണിച്ചാറിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ
കണിച്ചാർ ചാണപ്പാറയിലെ പാനികുളം ബാബു (50) ആണ് മരിച്ചത്. പ്രതി തിരുവനന്തപുരം സ്വദേശി പുത്തൻവീട് പ്രേംജിത്ത് ലാലിനെ കേളകം പൊലീസ് കസ്റ്റഡിയിലെടുത്തു.ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം പുറത്തറിഞ്ഞത്.
Aug 27, 2024, 20:33 IST
കണ്ണൂർ : കണിച്ചാർ ചാണപ്പാറയിലെ പാനികുളം ബാബു (50) ആണ് മരിച്ചത്. പ്രതി തിരുവനന്തപുരം സ്വദേശി പുത്തൻവീട് പ്രേംജിത്ത് ലാലിനെ കേളകം പൊലീസ് കസ്റ്റഡിയിലെടുത്തു.ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം പുറത്തറിഞ്ഞത്.
മദ്യപാനത്തെ തുടർന്നുള്ള വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് സൂചിപ്പിച്ചു.
കണ്ണൂർ റൂറൽ പൊലീസ് മേധാവി അനുജ് പലിവാൾ ഉൾപ്പെടെയുള്ള ഉന്നത പൊലീസ് സംഘം സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.