കൊട്ടിയൂരിൽ കഴുത്തിന് മുറിവേൽപ്പിച്ച് വനത്തിലേക്ക് ഓടിക്കയറിയ മധ്യവയസ്ക്കനെ മരിച്ച നിലയിൽ കണ്ടെത്തി
കണ്ണൂർ മണത്തണയിൽ കഴുത്തിന് സ്വയം മുറിവേൽപ്പിച്ച് വനത്തിലേക്ക് ഓടിക്കയറിയ മധ്യവയസ്ക്കനെ മരിച്ച നിലയിൽ കണ്ടെത്തി.
കൊട്ടിയൂർ അമ്പായത്തോടിലെ അച്ചേരിക്കുഴി രാജേഷാണ് (50) അമ്പായത്തോട് മണത്തണ സെക്ഷൻ പരിധിയിലെ തേക്ക് പ്ലാന്റേഷൻ ഭാഗത്തേക്ക് ഓടിക്കയറിയത്.
Dec 29, 2025, 15:43 IST
കൊട്ടിയൂർ: കണ്ണൂർ മണത്തണയിൽ കഴുത്തിന് സ്വയം മുറിവേൽപ്പിച്ച് വനത്തിലേക്ക് ഓടിക്കയറിയ മധ്യവയസ്ക്കനെ മരിച്ച നിലയിൽ കണ്ടെത്തി.
കൊട്ടിയൂർ അമ്പായത്തോടിലെ അച്ചേരിക്കുഴി രാജേഷാണ് (50) അമ്പായത്തോട് മണത്തണ സെക്ഷൻ പരിധിയിലെ തേക്ക് പ്ലാന്റേഷൻ ഭാഗത്തേക്ക് ഓടിക്കയറിയത്.
പോലീസിൻ്റെയും ഡോഗ് സ്ക്വാഡിന്റെയും വനം വകുപ്പിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് രാജേഷിനെ തിങ്കളാഴ്ച്ച ഉച്ചയോടെഉൾ വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.