കണ്ണൂർ ചെറുപുഴയിൽ മധ്യവയസ്ക്കൻ റോഡരികിൽ മരിച്ച നിലയിൽ : പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു
മധ്യവയസ്‌ക്കനെ വീടിന് സമീപം റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചിറ്റാരിക്കല്‍ പാലാവയല്‍ തോട്ടയംചാലിലെ കിഴുതറയില്‍ മാത്യു ഫിലിപ്പ്(ബിജു-49) ആണ് മരിച്ചത്.
May 17, 2026, 10:31 IST
ചെറുപുഴ: മധ്യവയസ്‌ക്കനെ വീടിന് സമീപം റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചിറ്റാരിക്കല്‍ പാലാവയല്‍ തോട്ടയംചാലിലെ കിഴുതറയില്‍ മാത്യു ഫിലിപ്പ്(ബിജു-49) ആണ് മരിച്ചത്.
ഇന്ന് രാവിലെ 6.30 നാണ് മുനയന്‍കുന്നില്‍ താമസിക്കുന്ന മാത്യുഫിലിപ്പിനെ വീടിന് സമീപത്തെ റോഡില്‍ മരിച്ച നിലയില്‍ കണ്ടത്. കിഴേക്കേല്‍ കുടുംബാഗം ടെസിയാണ് ഭാര്യ. മകള്‍: ആന്‍ മരിയ. പരേതനായ ഫിലിപ്പ്-അന്നക്കുട്ടി ദമ്പതികളുടെ മകനാണ്.
സഹോദരങ്ങള്‍: ബിനു, ബിന്ദു. മൃതദേഹം നാളെ ഉച്ചകഴിഞ്ഞ് 2 ന് പാലാവയല്‍ സെന്റ് ജോണ്‍സ് പള്ളി സെമിത്തേരിയില്‍ സംസ്‌ക്കരിക്കും. ചിറ്റാരിക്കല്‍ പോലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തു.