മൊബൈലിൽ ഫോട്ടോയെടുക്കുന്നതിനിടെ ശബ്ദമുണ്ടാക്കിയതിന് തർക്കം; കണ്ണൂരിൽ യുവാവിന് കുത്തേറ്റു; പ്രതി പിടിയിൽ

പയ്യാമ്പലം സാവോയ് ബിയർ പാർലറിന് സമീപമുള്ള കാർപാർക്കിങ് സ്ഥലത്തിന് സമീപം യുവാവിനെ കത്തികൊണ്ടു കുത്തി പരുക്കേൽപ്പിക്കുകയും തടയാൻ ചെന്ന സുഹൃത്തുക്കളെ അക്രമിച്ചു പരുക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ.
 

കണ്ണൂർ: പയ്യാമ്പലം സാവോയ് ബിയർ പാർലറിന് സമീപമുള്ള കാർപാർക്കിങ് സ്ഥലത്തിന് സമീപം യുവാവിനെ കത്തികൊണ്ടു കുത്തി പരുക്കേൽപ്പിക്കുകയും തടയാൻ ചെന്ന സുഹൃത്തുക്കളെ അക്രമിച്ചു പരുക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. തയ്യിൽ സ്വദേശി നിഥീഷിനെയാണ് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ തിരുവോണ നാളിൽ രാത്രി ഒൻപതു മണിയോടെയാണ് സംഭവം. പള്ളിക്കുന്നിലെ അനുഗ്രഹം ഹൗസിൽ അജയ് ഉമേഷ് കുമാറി (24)നാണ് കുത്തേറ്റത്. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളായ സെയ്ൻ (20) ജിതിൻ (20) എന്നിവർക്കും പരിക്കേറ്റിരുന്നു. ഗുരുതരമായി പരുക്കേറ്റ ഉമേഷ് കുമാർ കണ്ണൂർ ശ്രീചന്ദ് ആശുപത്രിയിൽ ചികിത്സയിലാണ് .

ആക്രമം തടയാൻ ശ്രമിക്കുന്നതിനിടെയാണ് സുഹൃത്തുക്കൾക്ക് പരുക്കേറ്റത്. മൊബൈൽ ഫോണിൻ ഫോട്ടോയെടുക്കുന്നതിനിടെ ശബ്ദമുണ്ടാക്കിയെന്നതിനെ ചൊല്ലിയുള്ളതർക്കമാണ് അക്രമത്തിലെത്തിയത്.