മധ്യവയസ്‌കനെ ആസിഡ് ഒഴിച്ചു കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ

ചിറ്റാരി ക്കലിൽഭാര്യയുമായി അവിഹിത ബന്ധം ഉണ്ടെന്ന് ആരോപിച്ച് മധ്യവയസ്ക്കൻ്റെശരീരത്തിൽ ആസിഡ് ഒഴിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ '.മൗക്കോട് സ്വദേശി മണിയാണ് (55) ചിറ്റാരിക്കൽ പൊലിസിൻ്റെ പിടിയിലായത്.

 

ചെറുപുഴ : ചിറ്റാരി ക്കലിൽഭാര്യയുമായി അവിഹിത ബന്ധം ഉണ്ടെന്ന് ആരോപിച്ച് മധ്യവയസ്ക്കൻ്റെശരീരത്തിൽ ആസിഡ് ഒഴിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ '.മൗക്കോട് സ്വദേശി മണിയാണ് (55) ചിറ്റാരിക്കൽ പൊലിസിൻ്റെ പിടിയിലായത്.

. ഭീമനടി മൗക്കോട് കക്കോട്ടെ സുനിൽ ജോസഫിനെയാണ്(55) ആസിഡ് ഒഴിച്ച് കൊല്ലാൻ ശ്രമിച്ചത്. ഞായറാഴ്ച്ച രാത്രി 8.45 നായിരുന്നു സംഭവം. മൗക്കോട് കക്കോട്ടെ മണിയാണ് ആസിഡ് ഒഴിച്ചത്. . മണിയുടെ ഭാര്യയുമായി സുനിലിന് അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു ആസിഡ് ഒഴിച്ചതെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.