സ്കൂട്ടറിൽ കഞ്ചാവും ഹാഷിഷ് ഓയിലും കടത്തൽ ; തളിപ്പറമ്പിൽഎക്സൈസ് പിടിയിലായത് 48 കാരൻ 

നിയമസഭാ തെരഞ്ഞെടുപ്പ് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് എക്സൈസ് റേഞ്ച് നടത്തിയ രാത്രി കാല പട്രോളിൽ കഞ്ചാവും ഹാഷിഷ് ഓയിലുമായി മധ്യവയസ്ക്കൻ പിടിയിൽ. കണ്ണൂർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം നടത്തിയ വാഹന പരിശോധനയിലാണ് സ്കൂട്ടറിൽ കടത്തുകയായിരുന്ന മയക്കുമരുന്നുമായി പ്രതി പിടിയിലായത്.

 

നാഷണൽ പെർമിറ്റ് ലോറി ഡ്രൈവർ ആയ ഇയാൾ കേരളത്തിലെ പുറത്ത് വാഹനവുമായി പോയാൽ തിരികെ വരുമ്പോഴാണ് കഞ്ചാവ് ആഷിലും കൊണ്ടുവരുന്നത്. ഇയാൾ ഉപയോഗിച്ച KL 59 H 2143 നമ്പർ സ്കൂട്ടറും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.

 തളിപ്പറമ്പ് : നിയമസഭാ തെരഞ്ഞെടുപ്പ് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് എക്സൈസ് റേഞ്ച് നടത്തിയ രാത്രി കാല പട്രോളിൽ കഞ്ചാവും ഹാഷിഷ് ഓയിലുമായി മധ്യവയസ്ക്കൻ പിടിയിൽ. കണ്ണൂർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം നടത്തിയ വാഹന പരിശോധനയിലാണ് സ്കൂട്ടറിൽ കടത്തുകയായിരുന്ന മയക്കുമരുന്നുമായി പ്രതി പിടിയിലായത്.

തളിപ്പറമ്പ് ടൗൺ, കാഞ്ഞിരങ്ങാട് മേഖലകളിൽ ഇൻസ്പെക്ടർ ജെ. ജോസഫിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 21 ഗ്രാം ഹാഷിഷ് ഓയിലും 10 ഗ്രാം കഞ്ചാവും സഹിതം കാഞ്ഞിരങ്ങാട് തീയന്നൂർ സ്വദേശിയായ നിഷാദ് മോൻ എ.സി (48) ആണ് പിടിയിലായത്. മുൻ കഞ്ചാവ് കേസിലെ പ്രതിയായ ഇയാൾ തളിപ്പറമ്പ്, പൂവം, കാഞ്ഞിരങ്ങാട് മേഖലകളിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന പ്രധാന കണ്ണിയാണെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.

നാഷണൽ പെർമിറ്റ് ലോറി ഡ്രൈവർ ആയ ഇയാൾ കേരളത്തിലെ പുറത്ത് വാഹനവുമായി പോയാൽ തിരികെ വരുമ്പോഴാണ് കഞ്ചാവ് ആഷിലും കൊണ്ടുവരുന്നത്. ഇയാൾ ഉപയോഗിച്ച KL 59 H 2143 നമ്പർ സ്കൂട്ടറും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.

അസി. എക്സൈസ് ഇൻസ്പെക്ടർ അഷറഫ് മലപ്പട്ടം, എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ ഇബ്രാഹിം ഖലീൽ, നികേഷ്, ഫെമിൻ, സിവിൽ എക്സൈസ് ഓഫീസർ വിനീത്, വനിതാ സിവിൽ എക്സൈസ് ഓഫീസർ സുനിത എന്നിവർ പരിശോധനയിൽ പങ്കെടുത്തു.