മമ്മാക്കുന്നിൽ നിയന്ത്രണം വിട്ട കാർ പറമ്പിലേക്ക് പാഞ്ഞുകയറി : ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു
മമ്മാക്കുന്ന് - മേലൂർ റോഡിലെ പുഞ്ചിരി മുക്കിന് സമീപം കാർ അപകടത്തിൽപ്പെട്ടു. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാർ റോഡരികിലെ പറമ്പിലേക്ക് പാഞ്ഞുകയറുകയായിരുന്നു.
Feb 5, 2026, 19:26 IST
കാടാച്ചിറ: മമ്മാക്കുന്ന് - മേലൂർ റോഡിലെ പുഞ്ചിരി മുക്കിന് സമീപം കാർ അപകടത്തിൽപ്പെട്ടു. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാർ റോഡരികിലെ പറമ്പിലേക്ക് പാഞ്ഞുകയറുകയായിരുന്നു. കാർ ഓടിച്ചിരുന്ന ഡ്രൈവർ നേരിയപരിക്കുകളോടെ രക്ഷപ്പെട്ടു.കുത്തനെയുള്ള ഇറക്കത്തിൽ കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായത്.പരിസരവാസികൾ രക്ഷാപ്രവർത്തനം നടത്തി.