മാം ഗ്രൂവ് ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് ഓഫിസ് 16 ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും
കണ്ണൂർ: വെയ്ക്ക് എക്കണോമിക് ഫോറത്തിൻ്റെ പത്താമത്തെ സംരഭമായ കേരള മാം ഗ്രൂവ് ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് 16 ന് രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. യു. എ. ഇ യിൽ ജോലി ചെയ്യുന്ന മൂവായിരത്തിലധികം പ്രവാസികളായവരുടെ സംഘടനയാണ് വെയ്ക്ക്. മലബാർ റിവർ ക്രൂയിസ് പദ്ധതിയായി സഹകരിച്ച് വെയ്ക്ക് ക്രൂസ് ടൂറിസം, വാട്ടർ സ്പോർട്സ് ടൂറിസം തുടങ്ങിയവ നടത്തുന്നതിനായി വെയ്ക്ക് പത്താമത്തെ സംരഭമായ മാംഗ്രൂവ് ടൂറിസം പ്രൈവറ്റ് ലിമറ്റഡ് എന്ന സ്ഥാപനം ആരംഭിക്കും.
കേരള മാഗ്രൂവ് ടൂറിസം പദ്ധതിയും ഓഫീസ് 16ന് രാവിലെ 10.30 ന് കണ്ണൂർ സൗത്ത് ബസാർ മക്കാനിയിലെ എം.എച്ച് ബിൽഡിങ്ങിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും എം.എൽ.എമാരായ കെ.വി സുമേഷ്, എം.വിജിൻ , കണ്ണൂർ കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ, ചേംബർ ഓഫ് കൊമഴ്സ് സെക്രട്ടറി സി. അനിൽകുമാർ പ്രസിഡൻ്റ് ടി.കെ രമേഷ് കുമാർ തുടങ്ങിയവർ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ മാംഗ്രുവ് ടൂറിസം ചെയർമാൻ പി.കൃഷ്ണൻ നായർ എം.ഡി ഹരിദാസൻ മംഗലശേരി വെയ്ക്ക് പ്രസിഡൻ്റ് എം.പി മുരളി, വി.പി പ്രപിന്ന എന്നിവർ പങ്കെടുത്തു.