മലപ്പട്ടം സെൻറർ  ബീക്കൺ ടൗൺ ആയി പ്രഖ്യാപിച്ചു

ശുചിത്വവും, സൗന്ദര്യവും ഉറപ്പാക്കി മലപ്പട്ടം  ഗ്രാമപഞ്ചായത്തിലെ മലപ്പട്ടം സെൻ്ററിനെ ബീക്കൺ ടൗണായി മലപ്പട്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി പി ലക്ഷ്മണൻ പ്രഖ്യാപിച്ചു. ബീക്കൺ  ടൗൺ,സ്വച്ഛതാ ഹി സേവ

 

കണ്ണൂർ : ശുചിത്വവും, സൗന്ദര്യവും ഉറപ്പാക്കി മലപ്പട്ടം  ഗ്രാമപഞ്ചായത്തിലെ മലപ്പട്ടം സെൻ്ററിനെ ബീക്കൺ ടൗണായി മലപ്പട്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി പി ലക്ഷ്മണൻ പ്രഖ്യാപിച്ചു. ബീക്കൺ  ടൗൺ,സ്വച്ഛതാ ഹി സേവ, കൈയ്യോട് കൈ ക്യാമ്പയിനുകളുടെ ഭാഗമായി ബേസ് ലൈൻ സർവ്വേ നടത്തുകയും സർവ്വേയിൽ കണ്ടെത്തിയ അടിയന്തരമായി പരിഹരിക്കേണ്ട കാര്യങ്ങൾ ചർച്ചചെയ്യുന്നതിന് പ്രത്യേക യോഗം വിളിച്ചു ചേർത്തു., 

രണ്ട് തവണകളിലായി ടൗൺ മെഗാ ശുചീകരണം  നടത്തി ,ടൗൺ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി കൂടുതൽ ചെടികൾ നട്ടുപിടിപ്പിക്കുകയും , ബിന്ന്  സ്ഥാപിക്കുകയും ചെയ്തു. അജൈവ മാലിന്യങ്ങൾ ഹരിത കർമ്മസേനയ്ക്ക് കൃത്യമായി കൈമാറുന്നതിനു വേണ്ട നടപടികൾ സ്വീകരിച്ചു. പ്രഖ്യാപനത്തോട്  അനുബന്ധിച്ച് മലപ്പട്ടം സെൻറർ കേന്ദ്രീകരിച്ച് ശുചിത്വ റാലി സംഘടിപ്പിച്ചു. പരിപാടിയിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആർ ജോസ് സ്വാഗതം പറഞ്ഞു.   ഗ്രാമപഞ്ചായത്ത്   വൈസ് പ്രസിഡണ്ട്  പി വി വാസന്തി അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ഐ വി ഒതേനൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി അനീഷ് കുമാർ,  ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ വിഷിനി ,വാർഡ് മെമ്പർ എം രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ഹരിത കർമ്മ സേന അംഗങ്ങൾ,കുടുംബശ്രീ പ്രവർത്തകർ, വ്യാപാരികൾ,രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പഞ്ചായത്ത് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.