തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ വൻ മാറ്റങ്ങൾ; ലാബും ഫാർമസിയും ഇനി 24 മണിക്കൂറും പ്രവർത്തിക്കും!
ജനങ്ങൾക്ക് ഏറെ ആശ്വാസകരമായ വികസന പ്രവർത്തനങ്ങളുമായി തളിപ്പറമ്പ് താലൂക്ക് ആശുപത്രി വീണ്ടും വാർത്തകളിൽ ഇടംപിടിക്കുന്നു. ആശുപത്രിയുടെ പ്രവർത്തനങ്ങൾ കൂടുതൽ ജനസൗഹൃദമാക്കുന്നതിന്റെ ഭാഗമായി ലാബും ഫാർമസിയും ഇനി മുതൽ 24 മണിക്കൂറും പൂർണ്ണ സജ്ജമായി പ്രവർത്തിക്കും.തൈറോയ്ഡ് ഉൾപ്പെടെയുള്ള പരിശോധനക്ക് ഹോർമോൺ അനലൈസർ മെഷീൻ, സമ്പൂർണ ഡെന്റൽ ക്ലിനിക്ക്, എക്സ്-റേ ലാബ്, ജീവിതശൈലീ രോഗങ്ങളുടെ പ്രതിരോധത്തിന് 360° NCD ക്ലിനിക് തുടങ്ങിയവ ആരംഭിക്കും.
തളിപ്പറമ്പ്: ജനങ്ങൾക്ക് ഏറെ ആശ്വാസകരമായ വികസന പ്രവർത്തനങ്ങളുമായി തളിപ്പറമ്പ് താലൂക്ക് ആശുപത്രി വീണ്ടും വാർത്തകളിൽ ഇടംപിടിക്കുന്നു. ആശുപത്രിയുടെ പ്രവർത്തനങ്ങൾ കൂടുതൽ ജനസൗഹൃദമാക്കുന്നതിന്റെ ഭാഗമായി ലാബും ഫാർമസിയും ഇനി മുതൽ 24 മണിക്കൂറും പൂർണ്ണ സജ്ജമായി പ്രവർത്തിക്കും.തൈറോയ്ഡ് ഉൾപ്പെടെയുള്ള പരിശോധനക്ക് ഹോർമോൺ അനലൈസർ മെഷീൻ, സമ്പൂർണ ഡെന്റൽ ക്ലിനിക്ക്, എക്സ്-റേ ലാബ്, ജീവിതശൈലീ രോഗങ്ങളുടെ പ്രതിരോധത്തിന് 360° NCD ക്ലിനിക് തുടങ്ങിയവ ആരംഭിക്കും.ഗൈനക്കോളജി വിഭാഗത്തിൽ ഏത് സമയത്തും അനസ്തേഷ്യ സേവനം ഉറപ്പാക്കുന്നതിന് എംപാനലിങ്ങ് സംവിധാനം ഒരുക്കും.
താലൂക്കാശുപത്രി സായാഹ്ന ഒ. പി.യിൽ നഗരസഭ നിയമിച്ച പുതിയ ഡോക്ടർ ഇന്ന് മുതൽ ചാർജ് എടുക്കും.
ലാബുകളുടെ പ്രവർത്തനം കേരളപ്പിറവി ദിനമായ നവംബർ 1 മുതൽ 24 മണിക്കൂറും (ഞായർ ഒഴികെ ) ലഭ്യമാക്കും.ഇതിനായി പുതിയ ജീവനക്കാരെ നഗരസഭയുടെ ഭാഗമായിട്ടുള്ള ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി HMC നേരിട്ട് നിയമിക്കുo.
പുതുവത്സര ദിനം മുതൽ ആശുപത്രി ഫാർമസിയും 24 മണിക്കൂറും (ഞായർ ഒഴികെ ) പ്രവർത്തിച്ചു തുടങ്ങും. ഇതിന് ആവശ്യമായ ജീവനക്കാരെ നിയമിക്കുന്നതിനും സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനും എച്ച്എംസി യോഗം തീരുമാനിച്ചു.തൈറോയ്ഡ് ഉൾപ്പെടെയുള്ള ഹോർമോൺ സംബന്ധമായ പരിശോധനാ സൗകര്യങ്ങൾ ഒരുക്കുന്നതിനും HMC യോഗം തീരുമാനിച്ചു. അതിന്റെ ഭാഗമായി ഹോർമോൺ അനലൈസർ മെഷീൻ സ്ഥാപിക്കും.
നിലവിൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ദന്തചികിത്സാ വിഭാഗത്തെ കൂടുതൽ സൗകര്യങ്ങളോടെ വിപുലീകരിച്ച് സമ്പൂർണ ഡെന്റൽ ക്ലിനിക്കാക്കി മാറ്റും.അതിനുവേണ്ടിതാലൂക്കാ ശുപത്രികോമ്പൗണ്ടിൽ മുൻഭാഗത്ത് ഒഴിഞ്ഞു കിടക്കുന്ന പഴയ കെട്ടിടം പൂർണമായും നവീകരിച്ചുകൊണ്ട് ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കും. നിർമ്മാണ പ്രവർത്തനങ്ങൾക്ക് ടെൻഡർ നടപടികൾ അടുത്തയാഴ്ച ആരംഭിക്കും. ആവശ്യമായ ദന്തചികിത്സാ ഉപകരണങ്ങൾ, അനുബന്ധ സംവിധാനങ്ങൾ, ജീവനക്കാർ എന്നിവ ഒരുക്കുന്നതിനും ചികിത്സാ നടപടിക്രമങ്ങൾക്കനുസൃതമായ പ്രത്യേക ചികിത്സാ സംവിധാനങ്ങൾ സജ്ജമാക്കുന്നതിനും ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.
പുതിയ സംവിധാനത്തോടുകൂടിഎക്സ്-റേ ലാബ്ഒരുക്കുന്നതിനും HMC തീരുമാനിച്ചു. KIFBI ഫണ്ട് വഴി അനുവദിക്കപ്പെട്ട ഓപ്പറേഷൻ തിയേറ്റർ കോംപ്ളക്സിന്റെ നിർമ്മാണത്തിന് നിർമ്മാണ കരാർകാരന് സ്ഥലം കൈമാറിയിട്ടുണ്ട്. ഗൈനക്കോളജി വിഭാഗത്തിൽ ഏത് സമയത്തും അനസ്തേഷ്യ സേവനം
ഉറപ്പാക്കുന്നതിന് എംപാനലിങ്ങ് സംവിധാനം ഒരുക്കും. നിലവിൽ 2 അനസ്തേഷ്യ ഡോക്ടർമാരുണ്ട്. അവരില്ലാത്ത സമയങ്ങളിൽ പുറമെ നിന്ന് അനസ്ത്യേഷ്യ ലഭ്യമാക്കുന്നതിന് ഇതു സഹായിക്കും. ജീവിതശൈലീ രോഗങ്ങളുടെ പ്രതിരോധത്തിനും നേരത്തെയുള്ള രോഗനിർണയത്തിനും തുടർചികിത്സയ്ക്കും പ്രാധാന്യം നൽകിക്കൊണ്ട് 360° NCD ക്ലിനിക് ആരംഭിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും.
യോഗത്തിൽ നഗരസഭ ചെയർമാൻ പി. കെ. സുബൈർ അധ്യക്ഷത വഹിച്ചു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ അശ്വിൻ. ജി. സ്വാഗതം പറഞ്ഞു. ഡെപ്യൂട്ടി ചെയർപേഴ്സൺ ദീപ രഞ്ജിത്ത്, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പുല്ലായിക്കൊടി ചന്ദ്രൻ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി. റജില, നഗരസഭാ സെക്രട്ടറി കെ.എം.സൈനുദ്ദീൻ, വാർഡ് കൗൺസിലർ ഫൈസൽ ചെറുകുന്നോൻ,പി. മുഹമ്മദ് ഇഖ്ബാൽ, സി. മുഹമ്മദ് സിറാജ്, കെ.രമേശൻ, എ.അബ്ദുല്ല ഹാജി, അഡ്വ: സക്കരിയ്യ കായക്കൂൽ, പി.വി.നാരായണൻ കുട്ടി , പി കുഞ്ഞിക്കണ്ണൻ, കെ എസ് ഇ ബി എ ഇ സതീഷൻ, വി.വി, ഉണ്ണികൃഷ്ണ പണ്ഡാരി, തുടങ്ങിയവർ സംബന്ധിച്ചു
താലൂക്ക് ആശുപത്രിയെ തളിപ്പറമ്പിലെയും പരിസര പ്രദേശങ്ങളുടെയും ആരോഗ്യ പ്രവർത്തനങ്ങളുടെ ഹബ്ബാക്കി മാറ്റുന്നതിന് വേണ്ടി നഗരസഭ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളുടെ ഭാഗമായിട്ടാണ് പുതിയ സൗകര്യങ്ങളും രോഗിസൗഹൃദ സംവിധാനങ്ങളും ഏർപ്പെടുത്തുന്നതെന്നും, താലൂക്ക് ആശുപത്രിയിൽ ഘട്ടം ഘട്ടമായി ജനകീയ ആരോഗ്യസേവനങ്ങൾ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും തളിപ്പറമ്പ് നഗരസഭ ചെയർമാൻ പി കെ സുബൈർ പറഞ്ഞു. നഗരസഭയും ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയും ആശുപത്രി സൂപ്രണ്ട് ഡോ: അശ്വിൻ. ജിയും അവിടുത്തെ ഡോക്ടർമാരും ജീവനക്കാരും ബന്ധപ്പെട്ട ആരോഗ്യവകുപ്പ് അധികൃതരും ഏകോപനത്തോടെ പ്രവർത്തിച്ച് പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
പത്രസമ്മേളനത്തിൽ ഡെപ്യൂട്ടി ചെയർപേഴ്സൺ ദീപ രഞ്ജിത്ത്, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പുല്ലായിക്കൊടി ചന്ദ്രൻ,പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റെജില, നഗരസഭാ സെക്രട്ടറി സൈനുദ്ദീൻ, വാർഡ് കൗൺസിലർ ഫൈസൽ ചെറുകുന്നോൻ എന്നിവർ സംബന്ധിച്ചു.