ചൊക്‌ളിയില്‍ കാണാതായ യുവതിയെ കണ്ടെത്തി മഹിളാമന്ദിരത്തിലേക്ക് മാറ്റി

 

 തലശേരി : ചൊക്‌ളി പളളിക്കുനിയില്‍ നിന്നും കാണതായ ഇരുപത്തിമൂന്നുവയസുകാരിയെ ചൊക്‌ളി പൊലിസ് മട്ടന്നൂര്‍ ടൗണില്‍ നിന്നും കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ ഇവരെ മട്ടന്നൂരിലെ മഹിളാമന്ദിരത്തില്‍ പാര്‍പ്പിച്ചു. ശനിയാഴ്ച്ചവൈകുന്നേരമാണ് യുവതിയെ വീട്ടില്‍ നിന്നും കാണാതായത്. 

തുടര്‍ന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പൊലിസ് കേസെടുത്തു അന്വേഷണം നടത്തുകയായിരുന്നു. ഇതിനിടെയാണ് ഇവരുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ആണ്‍സുഹൃത്തിനൊപ്പം മട്ടന്നൂരിലുണ്ടെന്ന് വ്യക്തമായത്. ഇതേ തുടര്‍ന്ന് ചൊക്‌ളി പൊലിസ് മട്ടന്നൂരിലെത്തി യുവതിയെകസ്റ്റഡിയിലെടുക്കുകയായിരുന്നു.