കണ്ണൂരിൽ മഹിളാ കോൺഗ്രസ് ഏകദിന നേതൃ ശിൽപശാല നടത്തി

മഹിളാ കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ മഹിളാ കോൺഗ്രസ്  മണ്ഡലം പ്രസിഡന്റ് മാർക്ക് ഏകദിന നേതൃ ശില്പശാലയും മഹിളാ കോൺഗ്രസ് ജില്ലാതല മെമ്പർഷിപ്പ്  ലോഞ്ചിംഗും നടത്തി.

 

കണ്ണൂർ : മഹിളാ കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ മഹിളാ കോൺഗ്രസ്  മണ്ഡലം പ്രസിഡന്റ് മാർക്ക് ഏകദിന നേതൃ ശില്പശാലയും മഹിളാ കോൺഗ്രസ് ജില്ലാതല മെമ്പർഷിപ്പ്  ലോഞ്ചിംഗും നടത്തി.

 മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട്  ശ്രീജ മഠത്തിലിൻ്റെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജജ് ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് സംഘടന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ  അഡ്വ സജീവ് ജോസഫ് എം എൽ എ   ക്ലാസ്സെടുത്തു.

 മഹിളാ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് രജനി രമാനന്ദ്, ജില്ലയുടെ ചാർജ്ജ് വഹിക്കുന്ന സംസ്ഥാന സെക്രട്ടറി സിന്ധു  കെ , സംസ്ഥാന സെക്രട്ടറിമാരായ ടി.സി പ്രിയ, ഇ പി ശ്യാമള , ജില്ല വൈസ് പ്രസിഡണ്ട് പുഷ്പലത കെ. എൻ.,,ശർമ്മിള എ, ലത എം. വി, ചന്ദ്രിക പിവി , ജനറൽ സെക്രട്ടറി  ഉഷ അരവിന്ദ് ',  ട്രഷറർ കുഞ്ഞമ്മ തോമസ് തുടങ്ങിയവർ സംസാരിച്ചു.