പാലക്കാട്ടെ റെയ്ഡ്: മഹിളാ കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി 

സി പി എമ്മും, ബിജെപിയും ഉണ്ടാക്കി വിട്ട കള്ളപ്പണ പ്രചാരണങ്ങളിൽ പോലീസ് കാണിച്ച നീചകൃത്യത്തിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.

 

കണ്ണൂർ: മഹിളാ കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡണ്ടുമാരായ ഷാനിമോൾ ഉസ്മാൻ (മുൻ എം എൽ എ), അഡ്വ. ബിന്ദുകൃഷ്ണ എന്നിവർ പാലക്കാട് ഇലക്ഷൻ പ്രചാരണത്തിൽ പങ്കെടുത്ത് പാലക്കാട്ട് താമസിക്കുന്ന ഹോട്ടൽ മുറിയിൽ വനിതാ പോലീസിൻ്റെ സാന്നിധ്യം പോലും ഇല്ലാതെ അർദ്ധരാത്രിയിൽ റെയ്ഡ് നടത്തിയ പോലീസിൻ്റെ നടപടിയിലും സി പി എമ്മും, ബിജെപിയും ഉണ്ടാക്കി വിട്ട കള്ളപ്പണ പ്രചാരണങ്ങളിൽ പോലീസ് കാണിച്ച നീചകൃത്യത്തിലും പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.

സംസ്ഥാന വൈസ് പ്രസിഡണ്ട് രജനി രമാനന്ദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ശ്രീജ മഠത്തിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ എം. ഉഷ, നസീമ ഖാദർ, ജില്ലാ വൈസ് പ്രസിഡണ്ട് ധനലക്ഷ്മി പി.വി., ഉഷ അരവിന്ദ്,  ചഞ്ചലാക്ഷി എം.വി. എന്നിവർ സംസാരിച്ചു.