ജൂന അഗാഡ ഗുജറാത്ത് ആശ്രമത്തിലെ മഹാമണ്ഡലേശ്വർ കണ്ണൂരിൽ പര്യടനം നടത്തി

 ജൂന അഗാഡ ഗുജറാത്ത് പാലൻപൂർ ഗോശാല ആശ്രമത്തിലെ മഹാമണ്ഡലേശ്വർ രവിശരണാനന്ദജി മഹാരാജ് കണ്ണൂരിലെത്തി. ഗോസംരക്ഷണയജ്ഞത്തിൻ്റെ ഭാഗമായി രൂപവത്കരിച്ച ഗോസമ്മാൻആവാഹൻ അഭിയാൻഅഖിലേന്ത്യ കാര്യകാരിയാണ് മഹാമണ്ഡലേശ്വർസ്വാമികൾ.

 

 കണ്ണൂർ: ജൂന അഗാഡ ഗുജറാത്ത് പാലൻപൂർ ഗോശാല ആശ്രമത്തിലെ മഹാമണ്ഡലേശ്വർ രവിശരണാനന്ദജി മഹാരാജ് കണ്ണൂരിലെത്തി. ഗോസംരക്ഷണയജ്ഞത്തിൻ്റെ ഭാഗമായി രൂപവത്കരിച്ച ഗോസമ്മാൻആവാഹൻ അഭിയാൻഅഖിലേന്ത്യ കാര്യകാരിയാണ് മഹാമണ്ഡലേശ്വർസ്വാമികൾ.

ചെറുകോട് ആഞ്ജനേയാശ്രമം മഠാധിപതി സ്വാമി ഹനുമൽ പാദാനന്ദ സരസ്വതി ,ഗോസമ്മാൻ ആവാഹൻ അഭിയാൻ കേരള കോഡിനേറ്റർ ശിവരാജ് സിങ് എന്നിവർക്കൊപ്പമാണ് എത്തിയത്. നാടൻ പശുക്കളെ സംരക്ഷിക്കണമെന്നും
സർക്കാർ , ഗോവധ നിരോധനം ഏർപ്പെടുത്തി ഗോരക്ഷാബോർഡ് സ്ഥാപിക്കണമെന്നും പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണമെന്നു മറ്റുമുള്ള  വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഗോസമ്മാൻ ആവാഹൻ അഭിയാൻ നടത്തുന്ന പ്രവർത്തനങ്ങൾ വിശദീകരിക്കാനാണ് ഗുജറാത്ത് ജുനാ അഗാഡമഹാമണ്ഡലേശ്വർ സ്വാമി കേരള പര്യടനം നടത്തുന്നത്. 

വിദേശയിനം പശുക്കളെല്ലാം പൂതനമാരാണെന്നും നാടൻ പശുക്കളെ സംരക്ഷിച്ച് അവയുടെപാലുൽപന്നങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്നുമാണ് ഗോരക്ഷാ അഭിയാൻ സംഘടന ആഹ്വാനം ചെയ്യുന്നത്. ഈക്കാര്യം സമൂഹത്തെ ഉദ്ബോധിപ്പിച്ചുകൊണ്ട് ഭാരതമെങ്ങും സംഘടനാ സാരഥികൾ പര്യടനംനടത്തുന്നുമുണ്ട്.  സംസ്ഥാന മുഖ്യമന്ത്രിക്കും ഗവർണർക്കും പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും ഇതിൻ്റെ ഭാഗമായി ഭീമഹർജി സമർപ്പിക്കുന്നുണ്ട്.

സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നും എത്തുന്ന ഗോ സമ്മാൻ ആവാഹൻ അഭിയാൻ പ്രവർത്തകർ ഡിസംബർ 17 ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയേയും ചീഫ് സെക്രട്ടറിയേയും കണ്ട് ഹർജി സമർപ്പിക്കുമെന്നും ജുനാ അഗാദ്ധ മഹാമണ്ഡലേശ്വർ ഗുജറാത്ത് ആശ്രമം സ്വാമി രവിശരണാ നന്ദ മഹാരാജ് അറിയിച്ചു. കണ്ണൂരിലെ വിവിധ ക്ഷേത്രങ്ങളിലും ഗുജറാത്തി, രാജസ്ഥാൻ സ്വദേശികളുടെ സത് സംഗ കൂട്ടായ്മകളിലും മഹാമണ്ഡലേശ്വർ സ്വാമികൾ പങ്കെടുക്കുന്നുണ്ട്.

കണ്ണൂർ ആറാട്ട് റോഡിൽ നടന്ന സത്സംഗത്തിൽ സ്വാമി ഹനുമൽ പാദാനന്ദ സരസ്വതി അധ്യക്ഷത വഹിച്ചു. അവനിഷ് പുരോഹിത്,നാരായൺ സിങ്,ജാനുരാം ,വി.കെ ശ്രീരാജ് പ്രശാന്ത് അഗസ്ത്യ സംസാരിച്ചു.