യഥാർഥ ആനന്ദം ഷോപ്പിംഗ് മാളുകളിൽ നിന്ന് ലഭിക്കില്ല: മാധവൻ പുറച്ചേരി

ഷോപ്പിംഗ് മാളുകളിൽ പോയതു കൊണ്ടോ, അവിടെ നിന്ന് ഒന്നിച്ചിരുന്ന് ഭക്ഷണ കഴിച്ചതുകൊണ്ടോ യഥാർഥ ആനന്ദം ലഭിക്കില്ലെന്ന് കവി മാധവൻ പുറച്ചേരി.

 

ചക്കരക്കൽ:  ഷോപ്പിംഗ് മാളുകളിൽ പോയതു കൊണ്ടോ, അവിടെ നിന്ന് ഒന്നിച്ചിരുന്ന് ഭക്ഷണ കഴിച്ചതുകൊണ്ടോ യഥാർഥ ആനന്ദം ലഭിക്കില്ലെന്ന് കവി മാധവൻ പുറച്ചേരി.ഉള്ള സൗകര്യങ്ങളോട് സമരസപ്പെട്ട് ഉണ്ടാകേണ്ട ഒന്നാണ് ആനന്ദം . അത് ഹോം മെയ്ഡ് ആണെന്നും അദ്ദേഹം പറഞ്ഞു.വിബ്‌ജ്യോർ റസിഡന്റ്സ് അസോസിയേഷൻ ഓണാഘോഷവും മൂന്നാം വാർഷികാഘോഷവും  കാപ്പാട്ടിൽ ഉദ്ഘാടനം ചെയ്തു .

പ്രസംഗിക്കുകയായിരുന്നു മാധവൻ പുറച്ചേരി.  അസംതൃപ്തിയുടെ ഒരുപാട് കാര്യങ്ങളാണ് ഇന്ന് ഗൃഹാന്തരീക്ഷത്തിൽ നിന്ന് കേൾക്കുന്നത്. അടുത്ത വീട്ടിലെ സൗകര്യങ്ങൾ നോക്കി ജീവിക്കാൻ ശ്രമിക്കുന്നതാണ് അപകടം. യഥാർഥ ആനന്ദം വീട്ടിൽ നിന്ന് മാത്രം ഉണ്ടാക്കാൻ പറ്റുന്നതാണ്. അത് എങ്ങനെയാണെന്ന് തിരിച്ചറിയുന്നതിന് പുതുതലമുറയെ പ്രാപ്തരാക്കാനും നമുക്ക് കഴിയണം. മൊബൈൽ നോക്കിയാൽ മാത്രം ജീവിക്കാനാവില്ലെന്ന് യുവതലമുറയെ ബോധ്യപ്പെടുത്താനാകണം. അവരെ  കൂടെ കൂട്ടാൻ കഴിയുമ്പോഴാണ് വീടു കളിൽ ആനന്ദം ഉണ്ടാകുന്നതും നാട്ടിലെ ആഘോഷങ്ങൾ മനുഷോത്സവമായി മാറുന്നതെന്നും മാധവൻ പുറച്ചേരി പറഞ്ഞു.

 കണ്ണൂർ അസിസ്റ്റന്റ് കമ്മിഷണർ ഓഫ് പൊലീസ് എം.പി. ആസാദ് വിശിഷ്ടാതിഥിയും കൗൺസിലർമാരായ എം. റഫീഖ്, സി.സി. ഗംഗാധാരൻ എന്നിവർ മുഖ്യാതിഥികളുമായിരുന്നു.   കെ.പി. മുരളീകൃഷ്ണൻ , സി. ദിനേന്ദ്രൻ , പുഷ്പലത സുരേശൻ , പി. ബാലചന്ദ്രൻ, സി.പി. മനോജ് കുമാർ , ഉഷാ ഭായ് , ആർ. നളിനി, കെ. ശൈലജ, എം. അനീഷ്, സി. ജയകുമാർ, സി.പി. മഹേഷ്, പി.പി. പ്രഭാകരൻ, കെ. രാഗേഷ് എന്നിവർ ആശംസകൾ നേർന്നു. ഓണസദ്യയും തുടർന്ന് കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.