മഹാത്മാ അയ്യങ്കാളി സംസ്ഥാന പുരസ്ക്കാര ജേതാവ് കനലാടി എൽ.ടി. ഷൈജു പണിക്കർക്ക് മോറാഴ പാലങ്ങാട്ട് തറവാട് ധർമ്മദൈവ സ്ഥാനത്ത് ആദരവ് നൽകി
മഹാത്മാ അയ്യങ്കാളി സംസ്ഥാന പുരസ്ക്കാര ജേതാവ് പ്രശസ്ത തെയ്യം കനലാടി എൽ.ടി. ഷൈജു പണിക്കർക്ക് മോറാഴ പാലങ്ങാട്ട് തറവാട് ധർമ്മദൈവ സ്ഥാനത്ത് ആദരവ് നൽകി. ഫോക് ലോറിസ്റ്റ് ഗിരീഷ് പൂക്കോത്ത് ഉപഹാര സമർപ്പണം നടത്തി.
Aug 13, 2026, 09:58 IST
മോറാഴ : മഹാത്മാ അയ്യങ്കാളി സംസ്ഥാന പുരസ്ക്കാര ജേതാവ് പ്രശസ്ത തെയ്യം കനലാടി എൽ.ടി. ഷൈജു പണിക്കർക്ക് മോറാഴ പാലങ്ങാട്ട് തറവാട് ധർമ്മദൈവ സ്ഥാനത്ത് ആദരവ് നൽകി. ഫോക് ലോറിസ്റ്റ് ഗിരീഷ് പൂക്കോത്ത് ഉപഹാര സമർപ്പണം നടത്തി.
പാലങ്ങാട്ട് ദാമോദരൻ അധ്യക്ഷത വഹിച്ചു. കെ.വി. പത്മനാഭൻ മാസ്റ്റർ, കെ.പി. രാജഗോപാലൻ മാസ്റ്റർ, ഗോവിന്ദൻ നമ്പ്യാർ, രമ്യ ടീച്ചർ, നിഷിൽ പെരുവണ്ണാൻ, മുരളി പണിക്കർ, രാധാകൃഷ്ണൻ കലശക്കാരൻ എന്നിവർ സംസാരിച്ചു. ഉണ്ണികൃഷ്ണൻ മാസ്റ്റർ സ്വാഗതവും പി. ദിലീപ് നന്ദിയും പറഞ്ഞു.